ഫ്യുവല്‍ പമ്പ് തകരാർ; 92,672 കാറുകള്‍ തിരിച്ചുവിളിച്ച് ഹോണ്ട കാര്‍സ് ഇന്ത്യ

ഫ്യുവല്‍ പമ്പ് സൗജന്യമായി മാറ്റിക്കൊടുക്കുമെന്നും കമ്പനി അറിയിച്ചു

ഫ്യുവല്‍ പമ്പ് തകരാർ; 92,672 കാറുകള്‍ തിരിച്ചുവിളിച്ച് ഹോണ്ട കാര്‍സ് ഇന്ത്യ
ഫ്യുവല്‍ പമ്പ് തകരാർ; 92,672 കാറുകള്‍ തിരിച്ചുവിളിച്ച് ഹോണ്ട കാര്‍സ് ഇന്ത്യ

ഫ്യുവല്‍ പമ്പ് തകരാറിനെ തുടര്‍ന്ന് കാറുകള്‍ തിരിച്ചുവിളിച്ച് ഹോണ്ട കാര്‍സ് ഇന്ത്യ. 2017 ഓഗസ്റ്റിനും 2018 ജൂണിനും ഇടയില്‍ നിര്‍മിച്ച അമേസ്, സിറ്റി, ബ്രിയോ, ബിആര്‍-വി, ജാസ്, ഡബ്ല്യുആര്‍-വി എന്നീ വാഹനങ്ങളുടെ 92,672 യൂണിറ്റുകളാണ് ഫ്യുവല്‍ പമ്പ് തകരാറിനെ തുടര്‍ന്ന് ഹോണ്ട തിരിച്ചുവിളിക്കുന്നത്. ഫ്യുവല്‍ പമ്പ് സ്‌പെയര്‍ പാര്‍ട്ടായി മാറിയ 2204 യൂണിറ്റ് വാഹനങ്ങള്‍ കൂടി ഇതില്‍ ഉള്‍പ്പെടും.

നേരത്തേ ഫ്യുവല്‍ പമ്പ് തകരാറിനെ തുടര്‍ന്ന് 2019-നും 2020-നും ഇടയില്‍ നിര്‍മിച്ച 78,000 കാറുകളും ഹോണ്ട തിരിച്ചുവിളിച്ചിരുന്നു. മേല്‍പ്പറഞ്ഞ സമയപരിധിയില്‍ നിര്‍മിച്ച വാഹനങ്ങളില്‍ തകരാറിലായ ഇംപെല്ലറുള്ള ഫ്യുവല്‍ പമ്പുകളാണുള്ളത്. ഇത് വാഹനം പെട്ടെന്ന് ഓഫാകാനും പിന്നീട് സ്റ്റാര്‍ട്ടാകാതിരിക്കാനും സാധ്യതയുണ്ടെന്ന് ഹോണ്ട പറയുന്നു. നവംബര്‍ അഞ്ചു മുതലാണ് കമ്പനി വാഹനങ്ങള്‍ ഘട്ടം ഘട്ടമായി തിരിച്ചുവിളിക്കുന്നത്.

Also Read : ബജറ്റിന് അനുയോജ്യമായ രണ്ട് പുതിയ മള്‍ട്ടി പര്‍പ്പസ് മോഡലുകള്‍ വരുന്നു

ഫ്യുവല്‍ പമ്പ് സൗജന്യമായി മാറ്റിക്കൊടുക്കുമെന്നും കമ്പനി അറിയിച്ചു. വാഹന ഉടമകളെ കമ്പനി നേരിട്ട് ബന്ധപ്പെടും. അമേസിന്റെ 18,851 യൂണിറ്റുകള്‍, ബ്രിയോയുടെ 3,317 യൂണിറ്റുകള്‍, ബിആര്‍-വിയുടെ 4,386 യൂണിറ്റുകള്‍, സിറ്റിയുടെ 32,872 യൂണിറ്റുകള്‍, ജാസിന്റെ 16,744 യൂണിറ്റുകള്‍, ഡബ്ല്യുആര്‍-വിയുടെ 14,298 യൂണിറ്റുകള്‍ എന്നിവയെയാണ് തിരിച്ചുവിളിക്കുന്നത്.

പഭോക്താക്കള്‍ക്ക് ഹോണ്ട കാര്‍സ് ഇന്ത്യയുടെ വെബ്‌സൈറ്റിലെ പ്രോഡക്റ്റ് അപ്‌ഡേറ്റ്/റീകോള്‍ പേജ് സന്ദര്‍ശിച്ച് വിന്‍ () നമ്പര്‍ നല്‍കി തങ്ങളുടെ വാഹനം ഇത്തരത്തില്‍ തിരിച്ചുവിളിക്കല്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കാമെന്നും ഹോണ്ട അറിയിച്ചു. കൂടാതെ, 2017 ജൂണിനും 2023 ഒക്ടോബറിനും ഇടയില്‍ ഹോണ്ടയുടെ അംഗീകൃത ഔട്ട്ലെറ്റുകളില്‍ നിന്ന സ്‌പെയര്‍ പാര്‍ട്സായി ഫ്യുവല്‍ പമ്പുകള്‍ വാങ്ങിയ ഹോണ്ട ഉടമകളോടും വരുടെ വാഹനങ്ങള്‍ പരിശോധിക്കാന്‍ കമ്പനി ആവശ്യപ്പെട്ടിട്ടുണ്ട്.

Top