CMDRF

വടക്കൻ നൈജീരിയയിൽ ഇന്ധന ടാങ്കർ പൊട്ടിത്തെറിച്ച് അപകടം; 140 പേർ കൊല്ലപ്പെട്ടു

പെട്രോൾ ശേഖരിക്കാനായി നാട്ടുകാർ ഓടിക്കൂടിയ സമയത്ത് ടാങ്കർ പൊട്ടിത്തെറിക്കുകയായിരുന്നു

വടക്കൻ നൈജീരിയയിൽ ഇന്ധന ടാങ്കർ പൊട്ടിത്തെറിച്ച് അപകടം; 140 പേർ കൊല്ലപ്പെട്ടു
വടക്കൻ നൈജീരിയയിൽ ഇന്ധന ടാങ്കർ പൊട്ടിത്തെറിച്ച് അപകടം; 140 പേർ കൊല്ലപ്പെട്ടു

കടുന: വടക്കൻ നൈജീരിയയിലെ ജിഗാവയിൽ മജിയ ടൗണിൽ ഇന്ധന ടാങ്കർ പൊട്ടിത്തെറിച്ച് 140 പേർ കൊല്ലപ്പെട്ടു. ടാങ്കർ നിറയെ പെട്രോളുമായി പോവുകയായിരുന്ന ട്രക്ക് നിയന്ത്രണം വിട്ട് അപകടത്തിൽപെട്ടിരുന്നു. പെട്രോൾ ശേഖരിക്കാനായി നാട്ടുകാർ ഓടിക്കൂടിയ സമയത്ത് ടാങ്കർ പൊട്ടിത്തെറിക്കുകയായിരുന്നു. നിരവധി പേർക്ക് പൊള്ളലേറ്റതായാണ് വിവരം. പ്രദേശത്ത് രക്ഷാപ്രവർത്തനം തുടങ്ങി.

Read Also: അമേരിക്കൻ സൈനിക ക്യാംപിന് മുകളിൽ അജ്ഞാത ഡ്രോണുകൾ, ഇറാൻ്റെ ഡ്രോണുകളെന്ന് സംശയം

ചൊവ്വാഴ്ച അർധരാത്രിയോടെയാണ് ഈ സംഭവം നടന്നതെന്ന് പൊലീസ് വക്താവ് പറഞ്ഞു. സംഭവത്തിൻ്റെ നടുക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ കൂട്ടത്തോടെ സംസ്കരിച്ചു. നൈജീരിയയിൽ ഗ്യാസ് ടാങ്കർ അപകടങ്ങൾ പതിവാണെങ്കിലും ഇത്രയും ഭീതിതമായ അപകടം സമീപകാലത്ത് ഉണ്ടായിട്ടില്ല. മജിയ ടൗണിനോട് ചേർന്ന കാനോ എന്ന സ്ഥലത്ത് നിന്നാണ് ടാങ്കർ ലോറി വന്നത്. 110 കിലോമീറ്റർ സഞ്ചരിച്ച് മജിയ ടൗണിലെത്തിയപ്പോഴാണ് ടാങ്കർ അപകടത്തിൽപെട്ടത്.

Top