അങ്കമാലി: ശോചനാവസ്ഥ നേരിടുന്ന അങ്കമാലി കെ.എസ്.ആര്‍.ടി.സി ഡിപ്പോയുടെ നവീകരണത്തിന് നടപടിയാകുന്നു. ഡിപ്പോയുടെ നവീകരണത്തിനായി എം.എല്‍.എ ഫണ്ടില്‍നിന്ന് 30 ലക്ഷം രൂപ അനുവദിച്ചതായി റോജി എം. ജോണ്‍ അറിയിച്ചു.
യാര്‍ഡ് നവീകരണ പദ്ധതിക്കാണ് ആദ്യം ശുപാര്‍ശ നല്‍കിയതെങ്കിലും അറ്റകുറ്റപ്പണിക്ക് എം.എല്‍.എ ഫണ്ട് വിനിയോഗിക്കാനുള്ള ശുപാര്‍ശ തള്ളുകളായിരുന്നു. കോടികള്‍ മുടക്കി നിര്‍മിച്ച കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനല്‍ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം മൂലം തുടക്കം മുതല്‍ അതീവ ശോചനാവസ്ഥയിലായിരുന്നു.
മഴക്കാലമാകുമ്പോള്‍ വെള്ളം കയറി യാര്‍ഡ് കുണ്ടും കുഴിയുമാകുന്ന അവസ്ഥയാണ്. ഇത് ചൂണ്ടിക്കാട്ടി പലതവണ ഗതാഗത മന്ത്രിക്കും മുഖ്യമന്ത്രിക്കും എം.എല്‍.എ നിവേദനം നല്‍കിയിരുന്നു. അങ്കമാലി കെ.എസ്.ആര്‍.ടി.സി ടെര്‍മിനലിലെ കുഴികളും വെള്ളക്കെട്ടും ജനങ്ങള്‍ക്കുണ്ടാക്കുന്ന ബുദ്ധിമുട്ടും പ്രയാസവും പ്രവൃത്തിയുടെ അടിയന്തര പ്രാധാന്യവും കണക്കിലെടുത്ത് എം.എല്‍.എ ഫണ്ടില്‍നിന്ന് തുക അനുവദിക്കാന്‍ പ്രത്യേക അനുമതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് എം.എല്‍.എ വീണ്ടും സര്‍ക്കാറിനെ സമീപിച്ചതോടെയാണ് 30 ലക്ഷം രൂപ വിനിയോഗിക്കാന്‍ അനുമതി ലഭിച്ചത്. പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗത്തിനാണ് നിര്‍മാണച്ചുമതല.