ഐസിയു പീഡനക്കേസിൽ തുടരന്വേഷണം; ഐജി അന്വേഷണം ഉറപ്പുനൽകിയതായി അതിജീവിത

ഐസിയു പീഡനക്കേസിൽ തുടരന്വേഷണം; ഐജി അന്വേഷണം ഉറപ്പുനൽകിയതായി അതിജീവിത
ഐസിയു പീഡനക്കേസിൽ തുടരന്വേഷണം; ഐജി അന്വേഷണം ഉറപ്പുനൽകിയതായി അതിജീവിത

കോഴിക്കോട്: ഐസിയു പീഡനക്കേസിൽ തുടരന്വേഷണം. ഡോ കെ വി പ്രീതിക്കെതിരായ അതിജീവിതയുടെ പരാതിയിലാണ് അന്വേഷണം. ഉത്തര മേഖല ഐ ജി തുടരന്വേഷണം ഉറപ്പു നൽകിയതായി അതിജീവിത പറഞ്ഞു. എ സി പി യുടെ നേതൃത്വത്തിൽ പ്രത്യേക സംഘമായിരിക്കും കേസ് അന്വേഷിക്കുക. വൈദ്യപരിശോധന നടത്തിയ ഡോക്ടർക്കെതിരായ പരാതിയിൽ പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിത ഉത്തരമേഖല ഐ ജിയെ കണ്ടിരുന്നു. പിന്നാലെയാണ് പരാതിയിൽ തുടരന്വേഷണം നടത്താമെന്ന ഉറപ്പ് കിട്ടിയത്. പൊലിസിന്റെ സമീപനത്തിൽ തൃപ്തയെന്നും അതിജീവിത പറയുന്നു.

താൻ മൊഴിയായി പറഞ്ഞ പല കാര്യങ്ങളും വൈദ്യ പരിശോധനയ്‌ക്കെത്തിയ ഡോക്ടർ രേഖപ്പെടുത്തിയില്ലെന്ന അതിജീവിതയുടെ പരാതി പൊലിസ് തള്ളിയിരുന്നു. ഡോക്ടർക്കനുകൂലമായ പൊലീസ് അന്വേഷണ റിപ്പോർട്ട് ചിലരെ സംരക്ഷിക്കാനാനുള്ള ശ്രമങ്ങളുടെ ഭാഗമെന്നായിന്നു അതിജീവിതയുടെ ആരോപണം. ഇത് കൂടി കണക്കിലെടുത്താണ് തുടരന്വേഷണം. തുടരന്വേഷണത്തിനുള്ള ഉത്തരവ് ഇറങ്ങിയാൽ പുതിയ സംഘം ഡോക്ടറുടെ ഉൾപ്പെടെ മൊഴി രേഖപ്പെടുത്തും.

Top