ബ്രസീല്‍: ഗാസയ്ക്ക് കൂടുതല്‍ സഹായം എത്തിച്ചുകൊടുക്കുന്നതുള്‍പ്പെടെ കാര്യങ്ങളില്‍ ആഗോള ഐക്യനീക്കത്തിനായി ആഹ്വാനം ചെയ്ത് ജി20 ഉച്ചകോടിക്ക് സമാപനം. പട്ടിണിക്കെതിരെ ഒറ്റക്കെട്ടായുള്ള പോരാട്ടം, കാലാവസ്ഥാ ഫണ്ടിങ് വര്‍ധന, ശതകോടീശ്വരന്മാര്‍ക്കുള്ള ആഗോള നികുതി, യുഎന്‍ രക്ഷാസമിതിയുടെ വിപുലീകരണം എന്നിങ്ങനെ ലക്ഷ്യങ്ങളും ചൂണ്ടിക്കാട്ടി സംയുക്ത പ്രസ്താവന പുറത്തിറക്കി.
Also Read:വീണ്ടും ചരിത്രം കുറിച്ച് സ്‌പേസ് എക്‌സ്; സ്റ്റാര്‍ഷിപ്പ് റോക്കറ്റ് വിക്ഷേപണം വിജയം
ഗാസ യുദ്ധവുമായി ബന്ധപ്പെട്ട്, ദ്വിരാഷ്ട്ര പരിഹാരം മുന്നോട്ടു വെച്ച സംയുക്ത പ്രസ്താവനയില്‍ ഇസ്രയേലിന് അനുകൂലമോ പ്രതികൂലമോ ആയ നേരിട്ടുള്ള പരാമര്‍ശങ്ങളൊന്നുമില്ലെന്നതു ശ്രദ്ധേയമായി.ഹമാസാണ് യുദ്ധത്തിന്റെ ഏക ഉത്തരവാദിയെന്ന നിലപാട് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പരസ്യമായി പറയാറുള്ളതാണെങ്കിലും ജി20 പ്രസ്താവനയില്‍ ഇസ്രയേലിനോട് അനുഭാവം കാട്ടുന്നതായ നിലപാടൊന്നുമില്ല. ജി20 അംഗരാഷ്ട്രമായ റഷ്യയെ പഴിചാരുന്നതൊന്നും പ്രസ്താവനയിലില്ല.