തിരഞ്ഞെടുപ്പുഫലത്തിൽ എനർജി നേടിയെടുത്ത് എൻഡിഎ, ‘ഇന്ത്യ’ ക്ക് ജാഗ്രത

സംവരണത്തിന്റെ പേരിൽ മറാഠകളും ഒബിസികളും തമ്മിലും ധൻകർ വിഭാഗവും പട്ടികവിഭാഗവും തമ്മിലുമുള്ള ഭിന്നതയും സംസ്ഥാനത്തെ തിരഞ്ഞെടുപ്പിൽ ഏറെ സ്വാധീനം ചെലുത്തിയേക്കും.

തിരഞ്ഞെടുപ്പുഫലത്തിൽ എനർജി നേടിയെടുത്ത് എൻഡിഎ, ‘ഇന്ത്യ’ ക്ക് ജാഗ്രത
തിരഞ്ഞെടുപ്പുഫലത്തിൽ എനർജി നേടിയെടുത്ത് എൻഡിഎ, ‘ഇന്ത്യ’ ക്ക് ജാഗ്രത

മുംബൈ: നിയമസഭാ തിരഞ്ഞെടുപ്പ് ഒരു മാസത്തിനകം നടക്കാനിരിക്കേ, ബിജെപിയുടെ ഹരിയാനയിലെ വിജയവും ജമ്മു–കശ്മീരിലെ പ്രകടനവും എൻഡിഎക്ക് ഏറെ ആത്മവിശ്വാസം പകരുന്നുണ്ട്. അതേസമയം, കൂടുതൽ ജാഗ്രതയോടെ നീങ്ങേണ്ടതുണ്ടെന്ന സന്ദേശമാണ് ഈ തിരഞ്ഞെടുപ്പുഫലം ഇന്ത്യാ സഖ്യത്തിനു നൽകുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പ് വേളയിൽ, സഖ്യത്തിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോൺഗ്രസിനാണ് സീറ്റുവിഭജന ചർച്ചയിൽ മേൽക്കൈയുണ്ടായിരുന്നത്.

ഇന്നലെയുള്ള തിരഞ്ഞെടുപ്പുഫലം പാർട്ടിയുടെ വിലപേശൽ ശക്തി കുറച്ചേക്കും. എൻഡിഎയിലാകട്ടെ ബിജെപി കൂടുതൽ സീറ്റുകൾ കൈവശം വയ്ക്കാനുള്ള ശ്രമങ്ങൾ നടത്തിയേക്കുമെന്നുമാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. ഇന്ത്യാ സഖ്യത്തിലേക്കു കൂറുമാറാൻ സാധ്യതയുള്ള തങ്ങളുടെ നേതാക്കളുടെ നീക്കങ്ങൾക്കു തടയിടാനും ഇന്നലത്തെ തിരഞ്ഞെടുപ്പുഫലം എൻഡിഎ ഘടകകക്ഷികൾ ആയുധമാക്കും.

Also Read: ‘വിനേഷ് ഫോ​ഗട്ട് വിജയിച്ചെങ്കിലും അവരുടെ പാർട്ടി തിരഞ്ഞെടുപ്പിൽ തോറ്റില്ലേ’; ബ്രിജ് ഭൂഷൺ

നിലവിൽ ഹരിയാനയിലെയും മഹാരാഷ്ട്രയിലെയും രാഷ്ട്രീയ ചിത്രം വ്യത്യസ്തമാണെന്നും അവിടെ കോൺഗ്രസും ബിജെപിയും തമ്മിൽ നേർക്കുനേർ പോരാട്ടമാണെങ്കിൽ മഹാരാഷ്ട്രയിൽ ആറു പ്രധാന പാർട്ടികളാണ് കളത്തിലുള്ളതെന്നും രാഷ്ട്രീയ നിരീക്ഷകനായ അഭയ് ദേശ്പാണ്ഡെ പറഞ്ഞു. മഹാരാഷ്ട്രാ നവനിർമാൺ സേന, പ്രകാശ് അംബേദ്കറുടെ വഞ്ചിത് ബഹുജൻ അഘാഡി എന്നിവയടക്കമുള്ള ഒട്ടേറെ ചെറുപാർട്ടികളും പല സീറ്റുകളിലും വിജയം നിർണയിക്കുന്ന ശക്തികളായി മാറിയിട്ടുണ്ട്.

Also Read: ‘ബിജെപിക്ക് ഹരിയാനയിലെ ജനങ്ങൾ നൽകിയത് താമരപ്പൂക്കാലം‘; നരേന്ദ്ര മോദി

സംവരണത്തിന്റെ പേരിൽ മറാഠകളും ഒബിസികളും തമ്മിലും ധൻകർ വിഭാഗവും പട്ടികവിഭാഗവും തമ്മിലുമുള്ള ഭിന്നതയും സംസ്ഥാനത്തെ തിരഞ്ഞെടുപ്പിൽ ഏറെ സ്വാധീനം ചെലുത്തിയേക്കും.

Top