ഡൽഹി: തെരഞ്ഞെുപ്പ് പ്രചാരണത്തിന് ഇടക്കാല ജാമ്യം ലഭിച്ച ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ തിരികെ ജയിലിലേക്ക്. രാജ്ഘട്ടിൽ ഗാന്ധിജിക്ക് ആദരമർപ്പിച്ചു. കോടതി അനുവദിച്ച ജാമ്യകാലാവധി ജൂൺ ഒന്നിന് അവസാനിച്ചിരുന്നു.
ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് 21 ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ച സുപ്രീം കോടതിയോട് നന്ദിയുണ്ടെന്നും കെജ്‌രിവാൾ പറഞ്ഞു. ജയിലിലേക്ക് മടങ്ങുന്നതിന് മുന്നോടിയായി ശനിയാഴ്ച എ.എ.പിയുടെ രാഷ്ട്രീയകാര്യ സമിതി യോഗം കെജ്‌രിവാൾ വിളിച്ചുചേർത്തിരുന്നു.