പകുതിയിൽ കൂടുതൽ കെഎസ്ആർടിസി ഡിപ്പോകളും പ്രവർത്തനലാഭം നേടി; ഗണേഷ് കുമാർ

ഡ്രൈവറുടെ ശമ്പളം, ഇന്ധനം, മെയിന്‍റനൻസ് എന്നിവയെല്ലാം കണക്കാക്കിയാൽ ഓടുന്ന ഓരോ വണ്ടിയും പ്രവർത്തന ലാഭത്തിലാണ് എന്നാണ് മന്ത്രി പറഞ്ഞത്

പകുതിയിൽ കൂടുതൽ കെഎസ്ആർടിസി ഡിപ്പോകളും പ്രവർത്തനലാഭം നേടി; ഗണേഷ് കുമാർ
പകുതിയിൽ കൂടുതൽ കെഎസ്ആർടിസി ഡിപ്പോകളും പ്രവർത്തനലാഭം നേടി; ഗണേഷ് കുമാർ

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ 85 ശതമാനം ഡിപ്പോകളും സെപ്തംബറിൽ മികച്ച പ്രവർത്തന ലാഭം നേടിയെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ. കേരളത്തിലെ 93 ഡിപ്പോകളിൽ 85 ശതമാനം ഡിപ്പോകളും ലാഭത്തിലാണ്. പ്രവർത്തന ലാഭം എന്ന് പറയുമ്പോൾ വർഷങ്ങളായുള്ള കോടാനുകോടിയുടെ കടം നികത്തി എന്ന് തെറ്റിദ്ധരിക്കരുതെന്നും മന്ത്രി വ്യക്തമാക്കി നിലവിലെ വരവും ചെലവും തമ്മിലുള്ള അന്തരം നോക്കിയാണിത് പറയുന്നത്.

ഡ്രൈവറുടെ ശമ്പളം, ഇന്ധനം, മെയിന്‍റനൻസ് എന്നിവയെല്ലാം കണക്കാക്കിയാൽ ഓടുന്ന ഓരോ വണ്ടിയും പ്രവർത്തന ലാഭത്തിലാണ് എന്നാണ് മന്ത്രി പറഞ്ഞത്. ഏറ്റവും പിന്നോക്കം നിന്നിരുന്ന ആര്യങ്കാവ് ഡിപ്പോ പോലും മുന്നിൽ കയറിയെന്ന് മന്ത്രി വ്യക്തമാക്കി. ജീവനക്കാരുടെ കഴിവും അവരുടെ നേട്ടവുമാണിത്. വണ്ടികൾ കൃത്യ സമയത്തും ഓടിക്കാൻ കഴിയുന്നതുകൊണ്ടും ബ്രേക്ക് ഡൌണ്‍ കുറഞ്ഞതുകൊണ്ടുമാണ് ഇതാണ് മികച്ച നേട്ടം കൈവരിക്കാനായത്. ഇത്രയും മികച്ച നേട്ടത്തിൽ ജീവനക്കാരെ അഭിനന്ദിക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Top