ഡ്രൈവിങ് ലൈസൻസ് പരിഷ്കരണത്തിൽ വിട്ടുവീഴ്ചയില്ലെന്ന് ഗണേഷ് കുമാർ

ഡ്രൈവിങ് ലൈസൻസ് പരിഷ്കരണത്തിൽ വിട്ടുവീഴ്ചയില്ലെന്ന് ഗണേഷ് കുമാർ
ഡ്രൈവിങ് ലൈസൻസ് പരിഷ്കരണത്തിൽ വിട്ടുവീഴ്ചയില്ലെന്ന് ഗണേഷ് കുമാർ

തിരുവനന്തപുരം: ഡ്രൈവിങ് ലൈസൻസ് പരിഷ്കരണത്തിൽ വിട്ടുവീഴ്ചയില്ലെന്ന് വ്യക്തമാക്കി ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. സമരം ഒത്തുത്തീർപ്പായത് എല്ലാവരും കണ്ടതാണെന്നും ഇനി ചർച്ചയില്ലെന്നും ഗണേഷ് കുമാർ പറഞ്ഞു. എല്ലാം മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ഡ്രൈവിങ് ടെസ്റ്റിന് അപേക്ഷകർ എത്തുമ്പോൾ ഇൻസ്ട്രക്ടർമാർ നിർബന്ധമാണെന്ന പുതിയ നിബന്ധനയാണ് വിവാദങ്ങൾക്ക് കാരണമായത്. ഇതിനെതിരെ ഡ്രൈവിങ് സ്കൂൾ ഉടമകൾ രം​ഗത്തെത്തിയിരുന്നു. 10 മുതൽ സെക്രട്ടേറിയറ്റിനു മുന്നിൽ അനിശ്ചിതകാല സമരം തുടങ്ങാൻ തീരുമാനിച്ച പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം. പുതിയ നിബന്ധനയിൽ നിന്ന് പിന്മാറില്ലെന്നും ​ഗണേഷ് കുമാർ അറിയിച്ചു.

നിശ്ചിത യോഗ്യതയുള്ള ഇൻസ്ട്രക്ടർമാർക്കാണ് ഡ്രൈവിങ് സ്കൂളിന് ലൈസൻസ് നൽകുന്നത്. പലയിടത്തും ലൈസൻസ് ഒരാൾക്കും ഡ്രൈവിങ് പഠിപ്പിക്കുന്നത് മറ്റൊരാളാണെന്നുമാണ് മോട്ടോർ വാഹന വകുപ്പിന്റെ കണ്ടെത്തൽ. അതുകൊണ്ട് ഇൻസ്ട്രക്ടർമാരുടെ സാന്നിധ്യം നിർബന്ധമാണെന്നുമായിരുന്നു മോട്ടോർ വാഹന വകുപ്പ് സർക്കുലർ ഇറക്കിയത്.

Top