തിരുവനന്തപുരത്ത് ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്നു

തിരുവനന്തപുരത്ത് ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്നു
തിരുവനന്തപുരത്ത് ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്നു

തിരുവനന്തപുരം; തിരുവനന്തപുരത്ത് മൂന്നംഗ സംഘം വെട്ടിപരുക്കേൽപ്പിച്ച ഗുണ്ടാ നേതാവ് മരിച്ചു. വട്ടപ്പാറ കുറ്റ്യാണി സ്വദേശി വെട്ടുകത്തി ജോയിയാണ് മരിച്ചത്. വെട്ടേറ്റ് മൂന്നു മണിക്കൂറോളം റോഡിൽ രക്തത്തിൽ കുളിച്ചു കിടന്ന ജോയിയെ പൊലീസ് ജീപ്പിലാണ് ആശുപത്രിയിൽ എത്തിച്ചത്.

ഇന്നലെ രാത്രി 9 മണിയോടെ പൗഡിക്കോണം സൊസൈറ്റി ജംക്‌ഷനിൽ ആയിരുന്നു സംഭവം. മൂന്നംഗ സംഘം കാറിലെത്തിയാണ് ജോയിയെ വെട്ടിയത്. പൊലീസ് കാപ്പ ചുമത്തി അറസ്റ്റ് ചെയ്തിരുന്ന ജോയി മൂന്നു ദിവസം മുൻപാണ് ജയിലിൽ നിന്നിറങ്ങിയത്. പൗഡിക്കോണം വിഷ്ണു നഗറിലായിരുന്നു ജോയിയുടെ താമസം.

രണ്ടു കാലിലും ഗുരുതര പരുക്കേറ്റ ജോയിയെ തിരുവനന്തപുരം മെഡിക്കൽ കോളജിലാണ് പ്രവേശിപ്പിച്ചത്. പുലർച്ചെ രണ്ടു മണിയോടെയാണ് മരണം. പ്രതികളെ പിടികൂടിയിട്ടില്ല. ഗുണ്ടാ കുടിപ്പകയാകാം കൊലപാതകത്തിനു പിന്നിലെ കാരണമെന്നാണ് പൊലീസ് പറയുന്നത്.

Top