കൊച്ചി: യുവാവിന്റെ മൊബൈല്‍ കവരുകയും ബ്ലേഡ്‌കൊണ്ട് ആക്രമിക്കുകയും ചെയ്ത കേസില്‍ നാലംഗസംഘം പിടിയില്‍. കോട്ടയം സ്വദേശിനി ബിജി (27), കൊല്ലം ചെമ്പനരുവി സ്വദേശി രതീഷ് (24), ആലുവ എടത്തല സ്വദേശി അതുല്‍ (21) എന്നിവരും പ്രായപൂർത്തി ആവാത്ത അരൂർ സ്വദേശിയുമാണ് പിടിയിലായത്.
എറണാകുളം നോര്‍ത്ത് മേല്‍പ്പാലത്തിനുതാഴെ ശനിയാഴ്ച പുലര്‍ച്ചെ 2.30-നാണ് ഹോട്ടല്‍ ജീവനക്കാരന്‍ കൊല്ലം സ്വദേശി പ്രവീണിനെ ആക്രമിച്ച് 58,000 രൂപയുടെ ഫോണ്‍ പ്രതികള്‍ കവര്‍ന്നത്. മൊബൈല്‍ തട്ടിയെടുത്തശേഷം ബ്ലേഡ്‌കൊണ്ട് കഴുത്തിലും കൈയിലും മുറിവേല്‍പ്പിക്കുകയായിരുന്നു. പരിക്കേറ്റ യുവാവ് ആശുപത്രിയില്‍ ചികിത്സതേടി.
ALSO READ: ജോലി കഴിഞ്ഞ് സ്കൂട്ടറിൽ മടങ്ങിയ യുവതിയെ പിന്തുടർന്ന് 3 പവൻ മാല പൊട്ടിച്ചു, പ്രതി പിടിയിൽ
അക്രമത്തിനുപിന്നാലെ രക്ഷപ്പെട്ട പ്രതികളെ മണിക്കൂറുകള്‍ക്കകം ശേഷമാണ് പിടികൂടിയത് .എസ്.ഐ.മാരായ പ്രദീപ്, രതീഷ്, സി.പി.ഒ.മാരായ ആനന്ദ് രാജന്‍, വാസന്‍, ബിനോജ്, അജിലേഷ്, റിനു, ഷിജു, ജിത്തു, ഹരികൃഷ്ണന്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.