CMDRF

കൂട്ടബലാത്സംഗം; കർണാടകയിൽ മലയാളികളടക്കം അഞ്ചുപേർ അറസ്റ്റിൽ

കൂട്ടബലാത്സംഗം; കർണാടകയിൽ മലയാളികളടക്കം അഞ്ചുപേർ അറസ്റ്റിൽ
കൂട്ടബലാത്സംഗം; കർണാടകയിൽ മലയാളികളടക്കം അഞ്ചുപേർ അറസ്റ്റിൽ

ബെംഗളൂരു: കർണാടകയിലെ കുട്ടയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ മൂന്ന് മലയാളികൾ ഉൾപ്പെടെ അഞ്ചുപേർ പിടിയിലായി. വയനാട് തോൽപ്പെട്ടി സ്വദേശികളായ രാഹുൽ(21), മനു(25), സന്ദീപ്(27), കർണാടക നത്തംഗള സ്വദേശികളായ നവീന്ദ്ര(24), അക്ഷയ്(27) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞദിവസമായിരുന്നു കേസിനാസ്പദമായ സംഭവം. പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെയാണ് പ്രതികൾ കാറിൽ തട്ടിക്കൊണ്ടുപോയത്. ഇതിൽ ഒരുപെൺകുട്ടിയെ അഞ്ചുപേരും ചേർന്ന് കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു.

ലിഫ്റ്റ് നൽകാമെന്ന് പറഞ്ഞാണ് പ്രതികൾ പെൺകുട്ടികളെ കാറിൽ കയറ്റിയത്. പിന്നാലെ ഇവരുമായി നത്തംഗളയിലെ കാപ്പിത്തോട്ടത്തിലേക്ക് പോയി. ഇവിടെവെച്ച് ഒരു പെൺകുട്ടിയെ പ്രതികൾ ബലാത്സംഗത്തിനിരയാക്കി. പിന്നാലെ രണ്ടാമത്തെ പെൺകുട്ടിയെയും പീഡിപ്പിക്കാൻ ശ്രമിച്ചെങ്കിലും പെൺകുട്ടി ഇവരിൽനിന്ന് ഓടിരക്ഷപ്പെട്ടു. തുടർന്ന് പെൺകുട്ടി നാട്ടുകാരെ വിവരമറിയിച്ചു. നാട്ടുകാർ വിവരമറിഞ്ഞ് ഓടിയെത്തിയതോടെ പ്രതികൾ രക്ഷപ്പെടാൻ ശ്രമിച്ചു. ഇവരുടെ കാർ നാട്ടുകാർ തടഞ്ഞിട്ടതോടെ പെൺകുട്ടിയെ ഉപേക്ഷിച്ച് പ്രതികൾ കടന്നുകളയുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് അഞ്ചുപേരെയും പിടികൂടിയത്.

Top