CMDRF

പാരിസില്‍ കൂട്ടബലാല്‍സംഗം; അന്വേഷണം ആരംഭിച്ച് ഫ്രഞ്ച് പൊലീസ്

പാരിസില്‍ കൂട്ടബലാല്‍സംഗം;  അന്വേഷണം ആരംഭിച്ച് ഫ്രഞ്ച് പൊലീസ്
പാരിസില്‍ കൂട്ടബലാല്‍സംഗം;  അന്വേഷണം ആരംഭിച്ച് ഫ്രഞ്ച് പൊലീസ്

പാരിസ്: പാരിസില്‍ ഓസ്ട്രേലിയന്‍ യുവതിയെ അഞ്ച് പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തുവെന്ന് പരാതി. പീഡനത്തിന് ശേഷം ഒരു കബാബ് ഷോപ്പില്‍ അഭയം തേടിയ യുവതി പിന്നീട് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ജൂലൈ 20 ന് അര്‍ദ്ധരാത്രിക്ക് ശേഷം യുവതിയെ ഒരു സംഘം ആക്രമിക്കുകയും കൂട്ടബലാത്സംഗം ചെയ്യുകയും ചെയ്തതായും, കേസില്‍ അന്വേഷണം ആരംഭിച്ചതായും ഫ്രഞ്ച് പൊലീസ് അറിയിച്ചു.

തലസ്ഥാനത്തെ പിഗല്ലെ ഏരിയയിലാണ് സംഭവം. സിസിടിവി ദൃശ്യങ്ങളില്‍ യുവതി ഷോപ്പിലേക്ക് ഓടിക്കയറുന്നതും ഭാഗികമായി കീറിപ്പോയ വസ്ത്രവുമായി ജീവനക്കാരോട് സഹായം അഭ്യര്‍ത്ഥിക്കുന്നതായും വ്യക്തമാണ്. യുവതിയെ ഷോപ്പ് അധികൃതര്‍ ആശുപത്രിയിലെത്തിച്ചു. തന്റെ ഫോണ്‍ അക്രമികള്‍ മോഷ്ടിച്ചതായും യുവതി പറഞ്ഞു. ജൂലൈ 26 മുതല്‍ ആരംഭിക്കാനിരിക്കുന്ന ഒളിംപിക്‌സിന് മുന്നോടിയായി രാജ്യം മുഴുവന്‍ അതീവ സുരക്ഷയിലാണ് ഉള്ളതെന്നും ഭയപ്പെടേണ്ടതില്ലെന്നും സംഭവത്തെ ഉദ്ധരിച്ച് ഫ്രഞ്ച് പൊലീസ് മേധാവി പറഞ്ഞു.

Top