വളാഞ്ചേരിയില്‍ കൂട്ട ബലാത്സംഗം; കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍

വളാഞ്ചേരിയില്‍ കൂട്ട ബലാത്സംഗം; കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍

മലപ്പുറം: വളാഞ്ചേരിയില്‍ യുവതിയെ കൂട്ട ബലാത്സംഗം ചെയ്ത കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. വളാഞ്ചേരി പീടികപ്പടി സ്വദേശികളായ വെള്ളാട്ട് പടി സുനില്‍ കുമാര്‍ (34), താമിതൊടി ശശി (37), പ്രകാശന്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മറ്റു രണ്ടു പ്രതികള്‍ പിടിയിലായതറിഞ്ഞു രക്ഷപ്പെടാന്‍ ശ്രമിച്ച പ്രകാശനെ പാലക്കാട്ടുനിന്നാണു പൊലീസ് അറസ്റ്റ് ചെയ്തത്.

ജൂണ്‍ 16നായിരുന്നു കേസിനാസ്പദമായ സംഭവം. ബന്ധുവീട്ടിലെത്തിയ വിവാഹിതയായ യുവതിയെ മദ്യലഹരിയിലായിരുന്ന യുവാക്കള്‍ വീട്ടിലേക്ക് അതിക്രമിച്ചു കയറി പീഡിപ്പികുകയായിരുന്നു. സംഭവത്തെത്തുടര്‍ന്ന് അവശനിലയിലായ യുവതി സുഹൃത്തുക്കളോടാണു പീഡനവിവരം പറഞ്ഞത്. സുഹൃത്തുക്കള്‍ പിന്നീട് പൊലീസിനെ അറിയിക്കുകയായിരുന്നു. ആരോഗ്യനില മോശമായ യുവതി മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. തിരൂര്‍ ഡിവൈഎസ്പി പി.പി.ഷംസുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. IPC 376 ബലാല്‍സംഗം, 450 വകുപ്പുകള്‍ പ്രകാരമാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.

Top