കേരളത്തിൽ ഇടതുപക്ഷ വിരുദ്ധ വികാരം ശക്തമാക്കുന്നതിനായി സംഘപരിവാർ സംഘടനകളുടെ തന്ത്രപരമായ ഇടപെടൽ. യൂട്യൂബ് ചാനലുകൾ ഉൾപ്പെടെ സോഷ്യൽ മീഡിയ രംഗത്തെ പ്രമുഖ സ്ഥാപനങ്ങളെയും വ്യക്തികളെയുമാണ് ഇതിനായി അവർ ഉപയോഗപ്പെടുത്തുന്നത്. നിയമസഭാ ഉപതിരഞ്ഞെടുപ്പും തദ്ദേശ തിരഞ്ഞെടുപ്പും 2026-ലെ പൊതു തിരഞ്ഞെടുപ്പും ലക്ഷ്യമിട്ടാണ് ഇത്തരം നീക്കങ്ങൾ സംഘപരിവാർ നടത്തുന്നത്.