CMDRF

ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ് എത്തുന്നു..! ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇറങ്ങി

ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ് എത്തുന്നു..! ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇറങ്ങി
ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ് എത്തുന്നു..! ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇറങ്ങി

കുപ്രസിദ്ധ കുറ്റവാളിയായ സുകുമാരക്കുറുപ്പിനെ അറിയാത്ത മലയാളികൾ കുറവായിരിക്കും. ഇപ്പോഴിതാ മലയാളികളുടെ മനസിൽ എന്നും ഭീതിയും, ആകാംക്ഷയുമൊക്കെ ഉണർത്തി പോരുന്ന കുറുപ്പിന്റെ പിൻഗാമികളായി സുകുമാരക്കുറുപ്പുമാർ കൂട്ടത്തോടെ എത്തുന്നു. മുഖം മൂടി ധരിച്ച് ഒരു യാത്രയെ അനുസ്മരിക്കും വിധത്തിലാണ് ഇവർ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഏതോ കൊടും കുറ്റകൃത്യത്തിനായി ഇറങ്ങിത്തിരിക്കും വിധത്തിലാണ് പോസ്റ്ററിൽ ഇവരെ കാണാൻ കഴിയുന്നത്. എന്നാൽ എന്താണ് ഈ ഗ്യാങിന്റെ ലക്ഷ്യം..?

ഷെബി ചൗഘട്ട് സംവിധാനത്തിൽ ഇറങ്ങുന്ന ഗ്യാങ്സ് ഒഫ് സുകുമാരക്കുറുപ്പ് എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. സംവിധായകൻ ഷാജി കൈലാസിന്റെയും ആനിയുടെയും ഇളയ മകൻ റുഷിൻ ഷാജി കൈലാസ് ആണ് ചിത്രത്തിൽ നായകൻ. ടൈറ്റിൽ കഥാപാത്രമായ സുകുമാരക്കുറുപ്പായി അബു സലിമും എത്തുന്നുണ്ട്. ടിനി ടോം, ജോണി ആന്റണി, ശ്രീജിത്ത് രവി, ഇനിയ, ദിനേശ് പണിക്കർ, സുജിത് ശങ്കർ, സിനോജ് വർഗീസ്, വൈഷ്ണവ് ബിജു, സൂര്യ ക്രിഷ്, അജയ് നടരാജ്, ടോം സ്കോട്ട്, പൂജ മോഹൻരാജ്, പാർവതി രാജൻ ശങ്കരാടി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ചിത്രത്തിന്റെ കഥ ഷെബിയും, തിരക്കഥ, സംഭാഷണം എന്നിവ വി .ആർ ബാലഗോപാലും, ഛായാഗ്രഹണം – രതീഷ് രാമൻ എന്നിവരുമാണ് നിർവ്വഹിച്ചിട്ടുള്ളത്. ചിത്രത്തിൽ ബി.കെ. ഹരിനാരായണന്റെ ഗാനങ്ങൾക്ക് മെജോ ജോസഫ് സംഗീതം നൽകുന്നു. പ്രജീവം മൂവീന്റെ ബാനറിൽ ഇറങ്ങുന്ന ചിത്രം പ്രജീവ് സത്യവ്രതൻ ആണ് നിർമ്മാണം. വാഴൂർ ജോസ് ആണ് ചിത്രത്തിന്റെ പി.ആർ. ഒ.

Top