ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ് ഓണത്തിനാണ് തീയറ്റർ റിലീസായത്. യുവതാരം റുഷിൻ ഷാജി കൈലാസ് നായകനായും അബൂ സലിം ടൈറ്റിൽ റോളിലും എത്തിയ ചിത്രമാണിത്.തീയറ്ററിൽ മികച്ച വിജയം നേടാതെപോയ ചിത്രം ഒടിടി റിലീസില്‍ നേട്ടമുണ്ടാക്കിയേക്കുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവർത്തകർ. വലിയ താരമൂല്യം ഇല്ലാതിരുന്നതും വിതരണത്തിലും മാർക്കറ്റിംഗിലും വന്ന പിഴവുകളും ചിത്രത്തിന് അർഹിച്ച വിജയം നേടിക്കൊടുക്കാതെപോയെന്നും വിലയിരുത്തപ്പെടുന്നുണ്ട്. 9.2 ആണ് നിലവില്‍ ചിത്രത്തിന്‍റെ ഐഎംഡിബി റേറ്റിംഗ്.
ചിത്രം നിർമിച്ചിരിക്കുന്നത് പ്രജീവം മൂവീസിന്റെ ബാനറിൽ പ്രജീവ് സത്യവ്രതന്‍ ആണ്.ഷെബി ചൗഘട്ടിന്റെ കഥയ്ക്ക് വി ആർ ബാലഗോപാലാണ് തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്. ജോണി ആന്റണി, ടിനി ടോം, ശ്രീജിത്ത് രവി, സൂര്യ ക്രിഷ്, സുജിത് ശങ്കർ, ദിനേശ് പണിക്കർ, സിനോജ് വർഗീസ്, എബിൻ ബിനോ, അജയ് നടരാജ്, ഇനിയ, പൂജ മോഹൻരാജ്, പാർവതി രാജൻ ശങ്കരാടി, കൃഷ്ണ സ്വരൂപ് വിനു തുടങ്ങി ഒട്ടേറെ താര നിര അണിനിരന്ന ചിത്രം കൂടിയാണിത്.