കൊച്ചി: കഴിഞ്ഞ ദിവസം അറസ്റ്റിലായ കുപ്രസിദ്ധ ഗുണ്ടാ നേതാവ് ഓം പ്രകാശിന്റെ മുറിയില്‍ രാസ ലഹരിയുടെ അംശം കണ്ടെത്തി. രാസ പരിശോധനാ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമായത്. ഈ റിപ്പോര്‍ട്ട് പൊലീസ് കോടതിയില്‍ സമര്‍പ്പിക്കും. ലഹരിയുടെ അംശം കണ്ടെത്തിയതോടെ ഓം പ്രകാശിന്റെ ജാമ്യം റദ്ദാക്കാൻ പൊലീസ് അപ്പീല്‍ നല്‍കും.