വെറും വയറ്റിൽ വെളുത്തുള്ളി കഴിച്ചാൽ നല്ലതാണോ..?

വെളുത്തുള്ളി വെറും വയറ്റില്‍ കഴിക്കുമ്പോൾ ആന്റിബയോട്ടിക്കിനു സമാനമായാണ് പ്രവര്‍ത്തിക്കുന്നത്

വെറും വയറ്റിൽ വെളുത്തുള്ളി കഴിച്ചാൽ നല്ലതാണോ..?
വെറും വയറ്റിൽ വെളുത്തുള്ളി കഴിച്ചാൽ നല്ലതാണോ..?

മ്മുടെ മിക്ക വിഭവങ്ങളിലും കാണുന്ന ഒരു സാധനമാണ് വെളുതുള്ളി. രോഗപ്രതിരോധശേഷിക്കു മികച്ചതായ വെളുതുള്ളിക്ക് കേരളത്തിൽ പ്രത്രേക സ്ഥാനം തന്നെയുണ്ട്. ഭക്ഷണത്തിന് രുചിയും മണവും കൊടുക്കാനും ദഹനപ്രക്രിയ എളുപ്പമാക്കാനും മാത്രമല്ല വെളുത്തുള്ളി. നിറയെ ഔഷധഗുണങ്ങളുള്ള വെളുത്തുള്ളിയുടെ ആരോഗ്യ ഗുണങ്ങൾ നമ്മളിൽ പലർക്കും അറിയില്ല. വെളുത്തുള്ളിയിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകൾ, വിറ്റാമിൻ A, B2, C തുടങ്ങിയവ പല രോഗങ്ങൾക്കും പരിഹാരമാണ്.

വെളുത്തുള്ളി വെറും വയറ്റില്‍ കഴിക്കുമ്പോൾ ആന്റിബയോട്ടിക്കിനു സമാനമായാണ് പ്രവര്‍ത്തിക്കുന്നത്. രാവിലത്തെ പ്രാതലിനു മുൻപു വേണം വെളുത്തുള്ളി കഴിക്കേണ്ടത്. ഹൃദ്രോഗം തടയാനും കരള്‍, ബ്ലാഡര്‍ എന്നിവയുടെ പ്രവര്‍ത്തനത്തെ കാര്യക്ഷമമാക്കാനും വയറിളക്കത്തിനും മികച്ചതാണ് ഈ വെളുത്തുള്ളി പ്രയോഗം.

വെറും വയറ്റിൽ വെളുത്തുള്ളി കഴിക്കുന്നത് ശരീരഭാരവും കുറയ്ക്കും. ഉദരഭാഗത്തെ കൊഴുപ്പ് കുറയ്ക്കുന്നത് മൂലം അമിതവണ്ണം ഉണ്ടാകുന്നത് തടയപ്പെടുന്നു. ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കം ചെയ്യാനും വെളുത്തുള്ളി വളരെയധികം സഹായിക്കും. ഒരു സ്പൂൺ വെളുത്തുള്ളി ചതച്ച് കഴിച്ചാൽ മതി.ദഹനത്തെ സഹായിക്കാനും വയറ്റില്‍ നിന്നു വിഷാംശങ്ങള്‍ നീക്കം ചെയ്യാനുമെല്ലാം ഈ വെളുത്തുള്ളി സഹായിക്കും. പ്രമേഹം, ചിലയിനം കാന്‍സര്‍, വിഷാദം എന്നിവയെ വരെ തടുക്കാന്‍ വെളുത്തുള്ളിക്കു സാധിക്കും.

Also read: ചർമ്മത്തിന് നല്ലത് ; ഡ്രൈ ഫ്രൂട്ട്സ് കഴിച്ചാൽ‌ ​ഗുണങ്ങളേറെയാണ്

അമിത രക്തസമ്മർദ്ദം, കൊളസ്‌ട്രോൾ തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങൾക്കും വെളുത്തുള്ളി കഴിക്കുന്നത് ഉത്തമ പരിഹാരമാണ്. ഭക്ഷ്യ വിഷബാധ ഉണ്ടാകാനുള്ള സാധ്യത വെളുത്തുള്ളിയുടെ ഉപയോഗത്തിലൂടെ കുറയ്ക്കാൻ സാധിക്കും. പല ഫംഗസുകളെയും വൈറസുകളെയും ബാക്റ്റീരിയകളെയും പ്രതിരോധിക്കാൻ കഴിയുമെന്നതിനാലാണ് വെളുത്തുള്ളി നമ്മുടെ ആഹാരത്തിന്റെ ഭാഗമാകുന്നത്. വയറുവേദനയും മറ്റ് ദഹന സംബന്ധമായ രോഗങ്ങളും പ്രതിരോധിക്കാൻ വെളുത്തുള്ളി വളരെ നല്ലതാണ്. തൊലി കളഞ്ഞ മൂന്നോ നാലോ വെളുത്തുള്ളിയല്ലികൾ വെള്ളത്തിലിട്ട് തിളപ്പിച്ച ശേഷം കുടിക്കാവുന്നതാണ്.

വെളുത്തുള്ളിയിലെ അജോയിൻ എന്ന എൻസൈം വിവിധ ത്വക് രോഗങ്ങളെ പ്രതിരോധിക്കാൻ സഹായിക്കും. തൊലിപ്പുറത്തുണ്ടാകുന്ന അണുബാധയെ തുരത്താൻ പലരും ചതച്ച വെളുത്തുള്ളി ഉപയോഗിക്കാറുണ്ട്. വെളുത്തുള്ളി സ്ഥിരമായി കഴിക്കുന്നത് ക്യാൻസറിനെ പ്രതിരോധിക്കാൻ സഹായിക്കും. വെളുത്തുള്ളിയിലെ അലൈൽ സൾഫൈഡ് എന്ന പദാർത്ഥമാണ് ക്യാൻസറിനെ പ്രതിരോധിക്കാൻ സഹായിക്കുന്നത്. സ്തനാർബുദം ഉണ്ടാകാനുള്ള പ്രധാന കാരണം ഹൈട്രോസൈക്ലിക് അമീനായ പി. എച്. ഐ. പി ആണ്. വെളുത്തുള്ളിയിൽ അടങ്ങിയിരിക്കുന്ന അലൈൽ സൾഫൈഡ് ഈ ഹൈഡ്രോസൈക്ലിക് അമീനെ കാർസിനോജൻ ആയി മാറുന്നത് തടയുന്നത് മൂലം ക്യാൻസർ എന്ന രോഗാവസ്ഥ പ്രതിരോധിക്കപ്പെടുന്നു.

Also Read: കൊളസ്ട്രോൾ കുറയ്ക്കാനും , കണ്ണിന്റെ ആരോഗ്യത്തിനും ചോളം

ഒന്നോ രണ്ടോ തുള്ളി വെളുത്തുള്ളി നീര് ചെവിയിൽ ഒഴിക്കുന്നത് ചെവിവേദന തടയാൻ സഹായിക്കും. പനി, ജലദോഷം എന്നിവയെ പ്രതിരോധിക്കാനും വെളുത്തുള്ളി മതി. ശ്വാസ തടസ്സം, ക്ഷയം, ന്യുമോണിയ, ബ്രോങ്കൈറ്റിസ്, വില്ലന്‍ ചുമ തുടങ്ങിയ രോഗങ്ങൾ പ്രതിരോധിക്കാനും വെളുത്തുള്ളി അത്യുത്തമമാണ്.

Top