CMDRF

കോഴിക്കോട് മുതലക്കുളത്ത് ഗ്യാസ് സിലണ്ടർ പൊട്ടിത്തെറിച്ചു, ഒരാൾക്ക് പരിക്ക്

കോഴിക്കോട് മുതലക്കുളത്ത് ഗ്യാസ് സിലണ്ടർ പൊട്ടിത്തെറിച്ചു, ഒരാൾക്ക് പരിക്ക്
കോഴിക്കോട് മുതലക്കുളത്ത് ഗ്യാസ് സിലണ്ടർ പൊട്ടിത്തെറിച്ചു, ഒരാൾക്ക് പരിക്ക്

മുതലക്കുളം: കോഴിക്കോട് മുതലക്കുളത്ത് ചായക്കടയിൽ തീപ്പിടിത്തം. ഒരാൾക്ക് പരിക്കേറ്റു. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതിനെ തുടർന്നാണ് അപകടമുണ്ടായത്. ഇന്ന് രാവിലെ ആറരയോടെയാണ് അപകടം.

അപകടസമയത്ത് രണ്ടുപേരായിരുന്നു കടയിലുണ്ടായിരുന്നത്. ഒരാൾ ഓടി രക്ഷപ്പെട്ടു. അകത്തുണ്ടായിരുന്ന രണ്ടാമത്തെയാൾക്ക് പുറത്തേക്ക് കടക്കാനാകാത്തതിനെ തുടർന്നാണ് പരിക്കേറ്റത്. പൊള്ളലേറ്റ ഇദ്ദേഹത്തെ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

Top