CMDRF

ഗസ ആക്രമണം: വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിക്കാന്‍ ഇസ്രായേല്‍

ഗസ ആക്രമണം: വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിക്കാന്‍ ഇസ്രായേല്‍
ഗസ ആക്രമണം: വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിക്കാന്‍ ഇസ്രായേല്‍

ഗസ: ഗസയില്‍ ഒക്ടോബര്‍ മുതല്‍ നടത്തിക്കൊണ്ടിരിക്കുന്ന ആക്രമണം അവസാനിപ്പിക്കാന്‍ ഇസ്രായേല്‍. അന്താരാഷ്ട്ര തലത്തില്‍ ഉണ്ടായ സമ്മര്‍ദങ്ങളുടെ പുറത്ത് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ മുന്നോട്ടുവച്ച വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിക്കുമെന്നാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വിദേശകാര്യ ഉപദേഷ്ടാവ് ഓഫിര്‍ ഫാല്‍ക്ക് പറഞ്ഞത്. ഇസ്രായേലിനെ സംബന്ധിച്ചിടത്തോളം ഇത് നല്ല കരാറല്ലെന്നും ഓഫിര്‍ ഫാല്‍ക്ക് പറഞ്ഞു.

യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ഇസ്രായേല്‍ മന്ത്രിസഭയിലെ യോവ് ഗാലന്റുമായും ബെന്നി ഗാന്റ്‌സുമായും ഫോണില്‍ സംസാരിച്ചു. ഹമാസും വെടിനിര്‍ത്തലിന് സന്നദ്ധത അറിയിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

Top