ഗസ്സ വെടിനിര്‍ത്തല്‍; യു.എസ് പ്രസിഡന്റിന്റെ നിര്‍ദേശത്തെ കുവൈത്ത് അഭിനന്ദിച്ചു

ഗസ്സ വെടിനിര്‍ത്തല്‍; യു.എസ് പ്രസിഡന്റിന്റെ നിര്‍ദേശത്തെ കുവൈത്ത് അഭിനന്ദിച്ചു
ഗസ്സ വെടിനിര്‍ത്തല്‍; യു.എസ് പ്രസിഡന്റിന്റെ നിര്‍ദേശത്തെ കുവൈത്ത് അഭിനന്ദിച്ചു

കുവൈത്ത് സിറ്റി: ഗസ്സക്കെതിരായ ഇസ്രായേല്‍ ആക്രമണം അവസാനിപ്പിക്കാന്‍ യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ അവതരിപ്പിച്ച നിര്‍ദേശത്തിന് കുവൈത്തിന്റെ അഭിനന്ദനം. ഈ സാഹചര്യത്തില്‍ ഖത്തറിന്റെയും ഈജിപ്ത്തിന്റെയും മധ്യസ്ഥ ശ്രമങ്ങളില്‍ കുവൈത്തിന് ആത്മവിശ്വാസമുണ്ടെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.

ഉടനടി വെടിനിര്‍ത്തല്‍, ഇസ്രായേല്‍ അധിനിവേശ സേനയുടെ പൂര്‍ണമായ പിന്‍വലിക്കല്‍, ഗസ്സയിലെ ഫലസ്തീന്‍ ജനതക്ക് അടിയന്തര മാനുഷിക സഹായം നല്‍കല്‍, കുടിയിറക്കപ്പെട്ട ഫലസ്തീനികളെ അവരുടെ വീടുകളിലേക്ക് മടങ്ങാന്‍ പ്രാപ്തരാക്കുക എന്നിവ ലക്ഷ്യമിട്ടുള്ള എല്ലാ ശ്രമങ്ങള്‍ക്കും കുവൈത്തിന്റെ പിന്തുണ അറിയിച്ചു.

Top