ഗാസയിലെങ്ങും മുഴങ്ങി കേള്‍ക്കുന്നത് സാധാരണക്കാരുടെ ദീനരോദനങ്ങളും ബോംബുകളും മിസൈലുകളും വര്‍ഷിക്കാന്‍ ഇരമ്പിയെത്തുന്ന യുദ്ധവിമാനങ്ങളുടെയും ശബ്ദം മാത്രം. എങ്ങും പൊടിപടലങ്ങളും തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങളും കൊണ്ട് ഭീകരമാണ് അവിടുത്തെ കാഴ്ച. ഇസ്രയേലിന്റെ അതിക്രൂരമായ കൂട്ടക്കൊലകള്‍ ഗാസയില്‍ തുടരുകയാണ്. വടക്കന്‍ ഗാസയിലെ റെസിഡന്‍ഷ്യല്‍ കെട്ടിടങ്ങള്‍ക്ക് നേരെ ഇസ്രായേല്‍ കഴിഞ്ഞ ദിവസം നടത്തിയ രണ്ട് വ്യോമാക്രമണങ്ങളില്‍ 50 ലധികം കുട്ടികള്‍ ഉള്‍പ്പെടെ നിരവധി സാധാരണക്കാരായ പലസ്തീന്‍ പൗരന്‍മാരാണ് കൊല്ലപ്പെട്ടിരിക്കുന്നത്.
2008-2009 വര്‍ഷത്തിലെ ശീതകാലത്താണ് ഇസ്രയേല്‍-ഗാസ യുദ്ധത്തിന്റെ ആരംഭം. അന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള പോരാട്ടം മൂന്നാഴ്ച നീണ്ടുനിന്നു. 2008 ഡിസംബര്‍ 27 ന് ഇസ്രയേലാണ് ഗാസയില്‍ ആക്രമണത്തിന് തുടക്കമിട്ടത്. അറബ് ലോകത്ത് ഈ ആക്രമണം ‘ഗാസ കൂട്ടക്കൊല’ എന്നാണ് അറിയപ്പെടുന്നത്. ജനങ്ങളുടെ ആവാസ കേന്ദ്രങ്ങള്‍, പോലീസ് സ്റ്റേഷനുകള്‍, സൈനിക കേന്ദ്രങ്ങള്‍, സര്‍ക്കാര്‍ കെട്ടിടങ്ങള്‍ എന്നിവ ഇസ്രയേല്‍ സൈന്യം ആക്രമിച്ചു. സാധാരണ പൗരന്മാരുടെ ആവാസകേന്ദ്രങ്ങളും വ്യാപകമായി നശിപ്പിക്കപ്പെട്ടു. 2009 ജനുവരി 3 ന് കരയുദ്ധവും ഇസ്രയേല്‍ ആരംഭിച്ചു. ഏകപക്ഷീയമായ വെടിനിറുത്തല്‍ ഇസ്രയേല്‍ പ്രഖ്യാപിച്ചതോടെ ഒരാഴ്ചക്കാലത്തെ വെടിനിര്‍ത്തല്‍ ഹമാസും പ്രഖ്യാപിച്ചു. തുടര്‍ന്ന് ജനുവരി 18 ന് യുദ്ധം അവസാനിപ്പിക്കുകയായിരുന്നു. ജനുവരി 21 ന് ഇസ്രയേല്‍ പിന്‍വാങ്ങല്‍ പൂര്‍ത്തിയാക്കി.
Also Read : മൊസാദിൻ്റെ തന്ത്രങ്ങൾ തിരിച്ച് പ്രയോഗിച്ച് ഇറാൻ ഗ്രൂപ്പുകൾ, ഇസ്രയേൽ അഭിമുഖീകരിക്കുന്നത് വൻ വെല്ലുവിളി
അന്നത്തെ യുദ്ധത്തില്‍ വെള്ളമില്ലാതെ 4 ലക്ഷം ജനത വലഞ്ഞു. 4000 വീടുകള്‍ നശിപ്പിക്കപ്പെടുകയോ കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്തു. പതിനായിരക്കണക്കിന് ജനങ്ങള്‍ ഭവന രഹിതരായി. ഇന്നും ഇസ്രയേല്‍ ഗാസയ്ക്ക് നേരെയുള്ള ആക്രമണങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുകയാണ്.
അതേസമയം, ചൊവ്വാഴ്ച നടക്കുന്ന യുഎസ് തിരഞ്ഞെടുപ്പിനു മുന്‍പായി ഗാസയിലും ലബനനിലും വെടിനിര്‍ത്തലിനുവേണ്ടിയുള്ള യുഎസ് ശ്രമങ്ങള്‍ തുടരുന്നതിനിടെയാണ് ഇസ്രയേല്‍ ഗാസയില്‍ വ്യോമാക്രമണം നടത്തിയത്. ലബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ടിന്റെ തെക്കന്‍ പ്രാന്തപ്രദേശങ്ങളിലും ഇസ്രയേല്‍ വ്യോമാക്രമണം നടത്തി.
Also Read : പട്ടിണിക്കിട്ടും, ബോംബെറിഞ്ഞും ഇസ്രയേല്‍ തീർക്കുന്ന ഗാസ ‘നരകം’
ജബാലിയ അഭയാര്‍ത്ഥി ക്യാമ്പിലെ രണ്ട് പാര്‍പ്പിട കെട്ടിടങ്ങള്‍ക്ക് നേരെയാണ് ഇന്നലെ വൈകുന്നേരം നടന്ന പ്രധാന ആക്രമണങ്ങളിലൊന്ന്. ഈ രണ്ട് കെട്ടിടങ്ങളിലും കുറഞ്ഞത് 170 ലധികം ആളുകള്‍ ഉണ്ടായിരുന്നതായാണ് വിവരം. അവിടെ സ്ഥിതി കൂടുതല്‍ വഷളായിക്കൊണ്ടിരിക്കുകയാണ്.
അതേസമയം, ഇസ്രയേലിന്റെ മിസൈല്‍ ആക്രമണങ്ങളും ഉപരോധവും ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് വികലാംഗരായ പലസ്തീന്‍ സിവിലിയന്‍മാരെയാണെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് പറഞ്ഞു. ആക്രമണങ്ങളില്‍ നിന്ന് രക്ഷപെടാനും അത്യാവശ്യമായ ആവശ്യങ്ങളും മാനുഷിക സഹായവും ലഭ്യമാക്കാനും സാധിക്കാതെ അവര്‍ കൂടുതല്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്നുവെന്നും ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് ചൂണ്ടിക്കാട്ടി.
Also Read : ഇറാൻ്റെ ആക്രമണം ഭയന്ന് ഇസ്രയേൽ, മന്ത്രിസഭാ യോഗങ്ങൾ പോലും ബങ്കറിലാക്കി ഉത്തരവിറങ്ങി
2023 ഒക്ടോബര്‍ 13-ന് വടക്കന്‍ ഗാസ മുനമ്പിലെ ജനങ്ങളോട് തെക്കോട്ട് പലായനം ചെയ്യാന്‍ ഇസ്രായേല്‍ ഉത്തരവിടുകയായിരുന്നു. വികലാംഗരുടെ ആവശ്യങ്ങള്‍ കണക്കിലെടുത്തില്ല, അവരില്‍ പലര്‍ക്കും പുറത്തുപോകാന്‍ കഴിയാത്തവരായിരുന്നു. വികലാംഗര്‍ക്ക് പലായനം ചെയ്യുന്നതിനും അഭയം കണ്ടെത്തുന്നതിനും അവര്‍ക്ക് ആവശ്യമായ വെള്ളം, ഭക്ഷണം, മരുന്ന്, സഹായ ഉപകരണങ്ങള്‍ എന്നിവ നേടുന്നതിനും ബുദ്ധിമുട്ടുകള്‍ നേരിടുകയാണ്.
ഒക്ടോബര്‍ 7-ന് ഹമാസിന്റെ നേതൃത്വത്തില്‍ ഇസ്രയേലില്‍ നടത്തിയ ആക്രമണത്തെ തുടര്‍ന്നാണ് ഇസ്രയേല്‍ സേനയുടെ നിലവിലെ ബോംബാക്രമണവും ഗാസയില്‍ ആക്രമണവും ആരംഭിച്ചത്. അന്ന് ഇസ്രയേലില്‍ ഏകദേശം 1,400 പേര്‍ കൊല്ലപ്പെട്ടെന്നും കുട്ടികളും വികലാംഗരും പ്രായമായവരും ഉള്‍പ്പെടെ 230 -ലധികം പേരെ ഹമാസും ബന്ദികളാക്കിയെന്നും ഇസ്രയേല്‍ പറയുന്നു. തുടര്‍ന്ന് ഗാസയില്‍ ഇസ്രയേല്‍ ബോംബാക്രമണം ഒക്ടോബര്‍ 7 മുതല്‍ ആരംഭിച്ചതായി ഗാസയിലെ പലസ്തീന്‍ ആരോഗ്യ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു.
Also Read: കലിതുള്ളിയ റഷ്യയ്ക്കു മുന്നിൽ വിരണ്ടത് അമേരിക്ക, ആണവായുധങ്ങൾ പുറത്തെടുത്തത് ഞെട്ടിച്ചു
ഒക്ടോബര്‍ ഏഴിനുശേഷമുള്ള ഗാസയിലെ ആക്രമണത്തെ ഇപ്പോള്‍ ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹു ന്യായീകരിക്കുകയാണ്. ഹിസ്ബുള്ളയുടെ കമാന്‍ഡ് സെന്ററുകളും ആയുധപ്പുരകളും ലക്ഷ്യമിട്ടെന്ന പേരില്‍ ജനവാസകേന്ദ്രങ്ങള്‍ക്കും ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ക്കും നേരെയാണ് ഇസ്രയേല്‍ ആക്രമണം നടത്തുന്നത്. നിലവില്‍ ആക്രമണം നടത്തുന്ന സ്ഥലങ്ങളില്‍ ഹിസ്ബുള്ളയുടെ കമാന്‍ഡ് സെന്ററുകളോ ആയുധപ്പുരകളോ ഉണ്ടെന്നതിന് വേണ്ടത്ര തെളിവ് നല്‍കാന്‍ നെതന്യാഹുവിന് ഇതുവരെ സാധിച്ചിട്ടില്ല.
കുട്ടികളടക്കം നിരവധി പേര്‍ കൊല്ലപ്പെട്ട ബെയ്‌റൂത്തിന്റെ തെക്കന്‍ പ്രദേശങ്ങളിലും തുടര്‍ച്ചയായി ഇസ്രയേല്‍ ബോംബാക്രമണം നടത്തി വരികയാണ്. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ കണ്ടെടുക്കാനോ പരിക്കേറ്റവരെ ചികിത്സിക്കാനോ ഉളള സംവിധാനങ്ങള്‍ പോലും ഇപ്പോള്‍ ഗാസയില്‍ ഇല്ലെന്നാണ് പലസ്തീന്‍ സര്‍ക്കാര്‍ പറയുന്നത്.
Also Read : ഇറാൻ്റെ ആക്രമണം ഭയന്ന് ഇസ്രയേൽ, മന്ത്രിസഭാ യോഗങ്ങൾ പോലും ബങ്കറിലാക്കി ഉത്തരവിറങ്ങി
ഇതിനിടെ മാസങ്ങള്‍ നീണ്ട ഇസ്രയേലിന്റെ ശക്തമായ ആക്രമണങ്ങളുടെയും സൈനിക ഉപരോധങ്ങളുടെയും പശ്ചാത്തലത്തില്‍ വടക്കന്‍ ഗാസയിലെ ബെയ്ത് ലാഹിയയെ ദുരന്തമേഖലയായി പ്രഖ്യാപിച്ചു. വടക്കന്‍ ഗാസയിലെ സ്ഥിതിഗതികള്‍ ദുരന്ത സമാനമാണെന്ന് യുഎന്‍ആര്‍ഡബ്‌ള്യുഎ അധികൃതര്‍ വ്യക്തമാക്കി. ബെയ്ത് ലഹിയയില്‍ ഏകദേശം 120 പലസ്തീനികളാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഇസ്രയേല്‍ ആക്രമങ്ങളില്‍ കൊല്ലപ്പെട്ടത്. ആക്രമണങ്ങളെ ഭയാനകം എന്നാണ് അമേരിക്ക പോലും വിശേഷിപ്പിച്ചത്.
ബെയ്ത് ലാഹിയക്കൊപ്പം തന്നെ തെക്ക് ഖാന്‍ യൂനിസ്, മധ്യഭാഗത്ത് ദേര്‍ എല്‍-ബലാഹ്, വടക്ക് ഗാസ സിറ്റി എന്നിവയുള്‍പ്പെടെ ഗാസ മുനമ്പില്‍ ഉടനീളം ഇസ്രയേല്‍ വ്യോമാക്രമണങ്ങള്‍ കടുപ്പിക്കുന്നുണ്ട്. പരിക്കേറ്റവര്‍ക്ക് ആംബുലന്‍സുകള്‍ സൗകര്യങ്ങള്‍ പോലും എത്തിക്കാന്‍ സാധിക്കാത്ത വിധം മുനമ്പിന്റെ വടക്ക് ഭാഗത്തെ അവസ്ഥ മോശമാണ്. പ്രദേശത്തേക്ക് മറ്റ് സഹായങ്ങള്‍ എത്തുന്നതിനെ ഇസ്രയേല്‍ സൈന്യം തടഞ്ഞിരിക്കുകയാണ്. പ്രദേശത്തെ അഭയാര്‍ഥി കേന്ദ്രങ്ങള്‍ക്ക് നേരെ ഇസ്രയേല്‍ സൈന്യം ബോധപൂര്‍വം ആക്രമണങ്ങള്‍ അഴിച്ച് വിടുകയാണ്.
Also Read: ഇസ്രയേൽ ആക്രമണം പാളി, കൊല്ലപ്പെട്ടത് രണ്ട് ഇറാൻ സൈനികർ മാത്രം, തിരിച്ചടിക്ക് ഇറാൻ
ഇസ്രയേലും ലെബനനും ഗാസയും ഉള്‍പ്പെടുന്ന പശ്ചിമ മധ്യേഷയില്‍ വര്‍ദ്ധിച്ചുവരുന്ന സായുധ സംഘര്‍ഷങ്ങള്‍ക്കും മനുഷ്യരുടെ കൂട്ടക്കുരുതികള്‍ക്കും എതിരെ യുഎന്‍ വിദഗ്ധര്‍ മുന്നറിയിപ്പുമായി രംഗത്ത് എത്തി. ലെബനനിലും ഗാസയിലും ജനസാന്ദ്രതയേറിയ പ്രദേശങ്ങളില്‍ ഇസ്രയേല്‍ ഇപ്പോള്‍ നടത്തുന്ന വ്യോമാക്രമണങ്ങള്‍ ഒരു മനുഷ്യരാശിയെ മുഴുവനും ഉന്മൂലനം ചെയ്യുമെന്ന് യു.എന്‍ താക്കീത് നല്‍കി.
യുഎന്‍ സുരക്ഷാ കൗണ്‍സിലിന്റെ പങ്ക് പൂര്‍ണ്ണമായി നിര്‍വഹിക്കുന്നതിനും അക്രമവും ഏകപക്ഷീയമായ കുടിയിറക്കലും തടയുന്നതിനും എല്ലാ ഭാഗത്തുമുള്ള സിവിലിയന്‍മാരുടെ സംരക്ഷണം ഉറപ്പാക്കുന്നതിനും ചെയ്ത കുറ്റകൃത്യങ്ങളെക്കുറിച്ച് അന്വേഷിക്കുന്നതിനും യുഎന്‍ രക്ഷാസമിതി ശക്തമായി ഇടപെടണമെന്ന് ഗാസ-ലെബനന്‍ സര്‍ക്കാര്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും യുഎന്നിന് ഇതുവരെ അതിന് സാധിച്ചിട്ടില്ല,
Also Read : ഇറാനെ ആക്രമിക്കാൻ തയ്യാറെടുപ്പ് പൂർത്തിയാക്കി ഇസ്രയേൽ, മൂന്നാം ലോക മഹായുദ്ധത്തിൽ കലാശിച്ചേക്കും
സാധാരണക്കാരായ ജനങ്ങള്‍ താമസിക്കുന്ന മേഖലകളില്‍ ഇസ്രയേല്‍ ഇത്തരത്തില്‍ ആക്രമണം നടത്തുന്നത് ഒരു കാരണവശാലും അംഗീകരിക്കില്ല എന്നും അന്താരാഷ്ട്ര യുദ്ധനിയമങ്ങളുടെ ലംഘനമാണ് ഇസ്രയേല്‍ നടത്തുന്നത് എന്നും ലോകരാജ്യങ്ങള്‍ പറയുന്നുണ്ടെങ്കിലും ശക്തമായി ഇതിലിടപെടാനോ, ഇസ്രയേലിനെ നിലയ്ക്ക് നിര്‍ത്താനോ യുഎന്നിന് കഴിഞ്ഞിട്ടില്ല.