കോട്ടയം : പൊതുതിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കോട്ടയത്തിന്റെ ഐക്കണുകളായി അഞ്ച് പ്രമുഖര്‍. നടി മമിത ബൈജു, ഗായിക വൈക്കം വിജയലക്ഷ്മി, നാവികസേന ലെഫ്. കമാന്‍ഡര്‍ അഭിലാഷ് ടോമി, 2021-ലെ മിസ് ട്രാന്‍സ് ഗ്ലോബല്‍ജേത്രിയും മോഡലുമായ ശ്രുതി സിത്താര എന്നിവരാണ് സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എജുക്കേഷന്‍ ആന്‍ഡ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍ പ്രോഗ്രാമിന്റെ(സ്വീപിന്റെ) പ്രചാരണങ്ങളുടെ ഭാഗമായി ഐക്കണുകളാകുന്നത്.
തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ ജനപങ്കാളിത്തം ഉറപ്പുവരുത്തുന്നതിനായി വിപുലവും വൈവിധ്യവുമാര്‍ന്ന നിരവധി പരിപാടികളാണ് സ്വീപ് ജില്ലയില്‍ സംഘടിപ്പിക്കുന്നത്. ജനപങ്കാളിത്തം ഉറപ്പുവരുത്തുന്നതിനായി വിപുലവും വൈവിധ്യവുമാര്‍ന്ന നിരവധി പരിപാടികളാണ് സ്വീപ് ജില്ലയില്‍ സംഘടിപ്പിക്കുന്നത്.