CMDRF

കരസേനാ മേധാവിയായി ചുമതലയേറ്റ് ജനറൽ ഉപേന്ദ്ര ദ്വിവേദി

കരസേനാ മേധാവിയായി ചുമതലയേറ്റ് ജനറൽ ഉപേന്ദ്ര ദ്വിവേദി
കരസേനാ മേധാവിയായി ചുമതലയേറ്റ് ജനറൽ ഉപേന്ദ്ര ദ്വിവേദി

ഡൽഹി: ഇന്ത്യയുടെ 30-ാമത്തെ കരസേനാ മേധാവിയായി ചുമതലയേറ്റ് ജനറൽ ഉപേന്ദ്ര ദ്വിവേദി. ജനറൽ മനോജ് പാണ്ഡെ ഇന്ന് വിരമിച്ച സാഹചര്യത്തിലാണ് ഉപമേധാവിയായി സേവനം അനുഷ്ഠിക്കുകയായിരുന്ന ഉപേന്ദ്ര ദ്വിവേദി കരസേനയുടെ മേധാവി പദത്തിലേക്ക് എത്തുന്നത്.

ചൈന, പാക് അതിർത്തികളിൽ സുരക്ഷാ വെല്ലുവിളികൾ നേരിടുന്ന സാഹചര്യത്തിലാണ് ഉപേന്ദ്ര ദ്വിവേദി ചുമതലയേൽക്കുന്നതെന്നുള്ളതും ശ്രദ്ധേയമാണ്.അപ്രതീക്ഷിത സാഹചര്യങ്ങൾ നേരിടാനും കാര്യങ്ങൾ ഫലപ്രദമായി ആസൂത്രണം ചെയ്ത് നടപ്പിലാക്കാനും കഴിവുള്ളയാളാണ് ജനറൽ ഉപേന്ദ്ര ദ്വിവേദി.

മധ്യപ്രദേശിലെ രേവയിലുള്ള സൈനിക സ്‌കൂളിലെ പൂർവ വിദ്യാർത്ഥിയാണ്. 1984 ജമ്മു കശ്മീർ റൈഫിൾസിലെ റെജിമെന്റിൽ നിയമിതനായതോടെയാണ് കരസേനയിലെ അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്.

40 വർഷത്തെ സേവനത്തിനിടയിൽ സ്റ്റാഫ്, ഇൻസ്ട്രക്ഷണൽ, വിദേശ നിയമനങ്ങൾ തുടങ്ങി സേനയിലെ വിവിധ മേഖലകളിൽ അദ്ദേഹത്തിന് പ്രവർത്തി പരിചയമുണ്ട്. സേനയിലെ പകരം വയ്‌ക്കാനാവാത്ത സേവനങ്ങൾക്ക് അദ്ദേഹത്തിന് രാജ്യം പരം വിശിഷ്ട് സേവാ മെഡൽ, അതി വിശിഷ്ട് സേവാ മെഡൽ തുടങ്ങിയവ നൽകി ആദരിച്ചിട്ടുണ്ട്.ആധുനിക സാങ്കേതിക വിദ്യകളെക്കുറിച്ച് ആഴത്തിൽ അറിവുള്ള വ്യക്തിയാണ് ജനറൽ ദ്വിവേദി.

ഇത് സൈനിക സംവിധാനങ്ങളിൽ അത്യാധുനിക സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തുന്നതിനും സംയോജിപ്പിക്കുന്നതിനും സഹായകമാകും. ചൈനയുടെയും പാകിസ്താന്റെയും അതിർത്തി മേഖലകളിൽ പ്രവർത്തിച്ച് ധാരാളം അനുഭവസമ്പത്ത് സ്വായത്തമാക്കിയ വ്യക്തിയാണ് അദ്ദേഹം. അദ്ദേഹത്തിന്റെ പ്രവൃത്തിപരിചയം കരസേനയ്‌ക്ക് മുതൽക്കൂട്ടാകുമെന്നാണ് കരുതുന്നത്.

Top