ജോർജിയക്ക് മടുത്തു, നാറ്റോ അംഗത്വവും വേണ്ട, അമേരിക്കയുമായി അകലുന്നു !

ഇറാനെതിരെയും അഫ്ഗാനെതിരെയും നടന്ന യുദ്ധത്തില്‍ ശരിക്കും അമേരിക്ക തങ്ങളുടെ സൈനിക താവളമായാണ് ജോര്‍ജിയയെ കണ്ടിരുന്നത്.

ജോർജിയക്ക് മടുത്തു, നാറ്റോ അംഗത്വവും വേണ്ട, അമേരിക്കയുമായി അകലുന്നു !
ജോർജിയക്ക് മടുത്തു, നാറ്റോ അംഗത്വവും വേണ്ട, അമേരിക്കയുമായി അകലുന്നു !

റ്റവും അടുത്ത സഖ്യരാഷ്ട്രങ്ങളില്‍ ഒന്നാം സ്ഥാനത്തുള്ള അമേരിക്കയുമായി അസ്വാരസ്യങ്ങള്‍ പ്രകടിപ്പിച്ച് ഇടഞ്ഞ് തുടങ്ങിയിരിക്കുകയാണ് ജോര്‍ജിയ. സോവിയറ്റ് സോഷ്യല്‍ റിപ്പബ്ലിക്കിന്റെ ഭാഗമായിരുന്ന, അതില്‍ നിന്ന് കൂടുതല്‍ ജനാധിപത്യത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി വിടുതല്‍ പ്രഖ്യാപിച്ചവരില്‍പ്പെട്ട അതേ ജോര്‍ജിയ. അമേരിക്കയുടെ സഹായത്തോടെ നാറ്റോയില്‍ അംഗമാകാന്‍ ശ്രമിക്കുന്ന ജോര്‍ജിയയ്ക്ക് മുന്നില്‍ തടയണയായിരുന്നത്, റഷ്യയുടെ ശക്തമായ എതിര്‍പ്പായിരുന്നു. അതുകൊണ്ട് തന്നെ യുക്രെയ്നിനൊപ്പം ജോര്‍ജിയയുടെ അംഗത്വവും അനിശ്ചിതത്വത്തിലായി. പാശ്ചാത്യ രാഷ്ട്രങ്ങള്‍ രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുകയാണെന്നാണ് ഭരണകക്ഷിയായ ജോര്‍ജിയന്‍ ഡ്രീം പാര്‍ട്ടിയുടെ നേതാവ് ബിഡ്‌സിന ഇവാനിഷ്വിലി ആരോപിക്കുന്നത്.

Also Read: ഒറ്റയടിക്ക് 10,400 യുക്രെയിൻ സൈനികരെ കൊന്ന് റഷ്യ, അമേരിക്കൻ ആയുധങ്ങൾക്കും രക്ഷിക്കാനായില്ല

ചില സര്‍ക്കാരിതര സംഘടനകള്‍ക്ക് പാശ്ചാത്യ രാജ്യങ്ങള്‍ നല്‍കുന്ന സാമ്പത്തിക സഹായം പരോക്ഷമായി പ്രതിപക്ഷത്തെ സഹായിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇതെല്ലാം മറ്റ് രാജ്യങ്ങളിലെ രാഷ്ട്രീയ കക്ഷികളെ സ്വാധീനിക്കന്‍ അമേരിക്കയെടുക്കുന്ന സ്ഥിരം അടവാണെന്നാണ് മറ്റൊരു ആരോപണം. ലിബറല്‍ ഡെമോക്രസികളുടെ കൂട്ടായ്മ എന്ന് അവകാശപ്പെടുന്ന രാജ്യങ്ങളില്‍ ഈ വസ്തുത കഴിഞ്ഞ മുപ്പത് വര്‍ഷത്തിനിടയില്‍ തുറന്ന് പറയാന്‍ ആരും ധൈര്യം കാണിച്ചിട്ടില്ല. എന്നാല്‍ അത്തരം ഭയപ്പെടുത്തലുകള്‍ക്കുള്ളില്‍ നിന്ന് പുറത്തുവരാന്‍ ശ്രമിക്കുകയാണ് ജോര്‍ജിയ എന്ന് വേണം പറയാന്‍. എല്ലാവരുടെയും മേല്‍ ചുമത്താന്‍ ശ്രമിക്കുന്ന അമേരിക്കന്‍ അധികാരത്തിന്റെ ദാര്‍ഷ്ട്യം എടുത്ത് കളയുകയാണ് കൊച്ചുരാജ്യമായ ജോര്‍ജിയ.

georgian government

സുരക്ഷാ ഏജന്‍സികളെ നിയന്ത്രിക്കുന്ന ഫലപ്രദമായ ഒരു രാജ്യം കെട്ടിപ്പടുക്കുക എന്നതാണ് നിലവില്‍ ജോര്‍ജിയന്‍ ഭരണാധികാരികളുടെ പ്രധാന ലക്ഷ്യം. കാരണം, രാജ്യത്തിന്റെ കടബാധ്യതയെ ആയുധമാക്കുക എന്നതാണ് പാശ്ചാത്യരുടെ മറ്റൊരു തന്ത്രം. ലോകബാങ്കിന്റെയും ഐഎംഎഫിന്റെയും എല്ലാ തീരുമാനങ്ങളും നിശ്ചയിക്കുന്നത് അമേരിക്കയാണ്. ഭാവിയില്‍ ജോര്‍ജിയയ്ക്കും അവിടുത്തെ ജനങ്ങള്‍ക്കും തങ്ങളുടെ രാജ്യത്തിന്റെ സുരക്ഷയ്ക്കും നിലനില്‍പ്പിനും കോട്ടം തട്ടാതെ നോക്കേണ്ടത് അത്യാവശ്യമാണ്. ഇതിനു മുമ്പും ജോര്‍ജിയ ഇത്തരം സാഹചര്യങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. പേര്‍ഷ്യന്‍, തുര്‍ക്കി ഭരണത്തിന്‍ കീഴിലടക്കം ചരിത്രത്തിന്റെ വിവിധ കാലഘട്ടങ്ങളിലൂടെ ജോര്‍ജിയന്‍ ജനത ജീവിച്ചിരുന്നു. എന്നാല്‍ ഈ സാഹചര്യങ്ങളിലൊന്നും സ്വയംഭരണം കൈവിട്ടുപോയിട്ടില്ല.

Also Read: കാനഡ രാഷ്ട്രീയത്തിൽ ഇന്ത്യ ‘ഇടപെടുമോ’ ഭൂരിപക്ഷം നഷ്ടമായി, ആശങ്കയിൽ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ

2023 ഏപ്രില്‍ 5-ന്, അമേരിക്കൻ ഡിപ്പാര്‍ട്ട്മെന്റ്, ജോര്‍ജിയന്‍ കോടതി ചെയര്‍മാനും ജോര്‍ജിയയിലെ ഹൈ കൗണ്‍സില്‍ ഓഫ് ജസ്റ്റിസ് അംഗങ്ങള്‍ക്കും വിസാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഗുരുതരമായ അഴിമതി ആരോപിച്ചാണ് അവര്‍ക്കും കുടുംബങ്ങള്‍ക്കുമുള്ള പ്രവേശനം അമേരിക്ക വിലക്കിയത്. മിഖൈല്‍ ചിഞ്ചലാഡ്‌സെ, ലെവന്‍ മുറുസിഡ്‌സെ, വലേറിയന്‍ സെര്‍ട്‌സ്വാഡ്‌സെ, ഇറക്ലി ഷെന്‍ഗെലിയ എന്നിവരുള്‍പ്പെടുന്ന ‘ക്ലാന്‍’ എന്ന ജഡ്ജിമാരുടെ സംഘത്തിനാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഉപരോധം ഏര്‍പ്പെടുത്തിയത്. ജോര്‍ജിയന്‍ നീതിന്യായ വ്യവസ്ഥയെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള തീരുമാനമാണ് അമേരിക്ക കഴിഞ്ഞ വര്‍ഷമെടുത്തത്. കൂടാതെ 2024 മെയ് 24 ന് ജോര്‍ജിയയില്‍ നടന്ന ‘വിദേശ ഏജന്റ്’ നിയമത്തിനെതിരെയുള്ള പ്രതിഷേധപ്രകടനങ്ങളും രാജ്യവുമായുള്ള ബന്ധത്തെ പുനര്‍മൂല്യനിര്‍ണയം നടത്താന്‍ അമേരിക്കയെ പ്രേരിപ്പിച്ചിരുന്നു.

flag of georgia and america

ജോര്‍ജിയ കഴിഞ്ഞുവന്ന നാള്‍ വഴികളിലൊക്കെ തന്നെ അമേരിക്ക അകമഴിഞ്ഞ് സഹായിച്ചിട്ടുണ്ട്. ഇറാഖുമായും, അഫ്ഗാനുമായുമൊക്കെ നടന്ന യുദ്ധത്തില്‍ ആയുധങ്ങളെത്തിച്ചും സാമ്പത്തികപരമായും അമേരിക്ക ജോര്‍ജിയയുടെ കൂടെ നിന്നത് തൊട്ടടുത്ത രാജ്യമായ റഷ്യയോടുള്ള സഹകരണം പൂര്‍ണമായും ഇല്ലാതാക്കാനാണെന്ന് വേണം കരുതാന്‍. 1991 മുതല്‍ രാജ്യത്തിന് മൂന്ന് ബില്യണ്‍ ഡോളറിലധികം സാമ്പത്തിക സഹായമാണ് അമേരിക്ക നല്‍കിയത്. അമേരിക്കയും ജോര്‍ജിയയും തമ്മിലൊരു വ്യാപാര കരാറിന് ചര്‍ച്ച നടന്നെങ്കിലും അത് യാഥാര്‍ത്ഥ്യമയായാല്‍ അമേരിക്കയുമായി അത്തരമൊരു ഉടമ്പടിയുള്ള ഏക യൂറോപ്യന്‍ രാജ്യമായി ജോര്‍ജിയ മാറും.

Also Read: വെടിയൊച്ചകൾ നിലക്കുന്നില്ല; തോക്കിൻ മുനയിലും ഉരിയാടാതെ അമേരിക്ക

എന്നാല്‍ അമേരിക്കന്‍ നടപടികളില്‍ പരോക്ഷമായി രാജ്യത്ത് എതിര്‍പ്പ് പ്രകടമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇനി അത്തരമെരു കരാറിന്റെ ആയുസ് സംശയത്തിന്റെ നിഴലിലാണ്. ഇറാനെതിരെയും അഫ്ഗാനെതിരെയും നടന്ന യുദ്ധത്തില്‍ ശരിക്കും അമേരിക്ക തങ്ങളുടെ സൈനിക താവളമായാണ് ജോര്‍ജിയയെ കണ്ടിരുന്നത്. നിലവില്‍ റഷ്യ, തുര്‍ക്കി, പടിഞ്ഞാറന്‍ യൂറോപ്പ് എന്നിങ്ങോട്ടുള്ള ഒരു പാലമാണ് അമേരിക്കയ്ക്ക് ജോര്‍ജിയ. അങ്ങനെ അമേരിക്കയ്ക്ക് തരംപോലെ ഉപയോഗിക്കാനുള്ള ഒരു സഖ്യകക്ഷിയായി നിലനില്‍ക്കണോ അതോ ജനങ്ങളുടെ അഭിലാഷങ്ങള്‍ക്കൊത്ത് കുതറി മാറണോ എന്ന അതിനിര്‍ണായക ചോദ്യത്തിന്റെ മുനമ്പിലാണ് ജോര്‍ജിയ.

EXPRESS VIEW

Top