മോദിയെ കാണുന്നത് സന്തോഷമെന്ന് ജോര്‍ജിയ മെലോണി

പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണുന്നത് എപ്പോഴും വലിയ സന്തോഷമാണെന്ന് കൂടിക്കാഴ്ച്ചയ്ക്ക് ശേഷം മെലോനി എക്സിൽ കുറിച്ചു.

മോദിയെ കാണുന്നത് സന്തോഷമെന്ന് ജോര്‍ജിയ മെലോണി
മോദിയെ കാണുന്നത് സന്തോഷമെന്ന് ജോര്‍ജിയ മെലോണി

റിയോ ഡി ജനീറോ: ജി 20 ഉച്ചകോടിക്കായി ബ്രസീലിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി നിരവധി ലോകനേതാക്കളുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ച്ചയിൽ ഇന്ത്യയുടെ വർധിച്ചുവരുന്ന ആ​ഗോള സ്വാധീനത്തേയും ഇറ്റലിയും ഇന്ത്യയും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തേയും ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി പ്രശംസിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണുന്നത് എപ്പോഴും വലിയ സന്തോഷമാണെന്ന് കൂടിക്കാഴ്ച്ചയ്ക്ക് ശേഷം മെലോണി എക്സിൽ കുറിച്ചു.

പ്രതിരോധം, സുരക്ഷ, വ്യാപാരം, സാങ്കേതിക വിദ്യ എന്നിവയിലെ ബന്ധം കൂടുതല്‍ ആഴത്തിലാക്കാനുമുള്ള വഴികള്‍ കൂടിക്കാഴ്ചയില്‍ വിഷയമായി. കൂടിക്കാഴ്ചയില്‍ അതീവ സന്തോഷവാനാണെന്ന് മോദി എക്‌സില്‍ കുറിച്ചു. പ്രതിരോധം, സുരക്ഷ, വ്യാപാരം, സാങ്കേതിക വിദ്യ എന്നീ മേഖലകളില്‍ ആഴത്തിലുള്ള ബന്ധങ്ങളെ കേന്ദ്രീകരിച്ചായിരുന്നു തമ്മില്‍ സംസാരിച്ചത്.

Also Read: പ്രായം കുറയ്ക്കാൻ നോക്കി പണി പാളി; പരീക്ഷണം പരാജയപ്പെട്ടതായി അമേരിക്കന്‍ ശതകോടീശ്വരന്‍

ശക്തമായ സഹകരണത്തിലൂടെയുള്ള പരസ്പര നേട്ടങ്ങൾക്ക് പുറമേ, ജനാധിപത്യം, നിയമവാഴ്ച, സുസ്ഥിര വികസനം എന്നീ മൂല്യങ്ങൾ പങ്കിടന്നതിനുള്ള പിന്തുണയും ലക്ഷ്യമിടുന്നുവെന്ന് മെലോണി വ്യക്തമാക്കി. ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി നരേന്ദ്രമോദി തിങ്കളാഴ്ചയാണ് ബ്രസീലിലെത്തിയത്. കഴിഞ്ഞകൊല്ലം ജി20-ന്റെ അധ്യക്ഷസ്ഥാനത്ത് ഇന്ത്യയായിരുന്നു. ഇക്കുറി ജി20-ലെ ‘ട്രോയ്ക’ ഗ്രൂപ്പ് അംഗമാണ് ഇന്ത്യ. ജി20-ന്റെ നടത്തിപ്പ് സുഗമമാക്കുന്നതിനുള്ള ത്രികക്ഷിസംഘമാണ് ട്രോയ്ക. ഉച്ചകോടിക്ക് നിലവിൽ അധ്യക്ഷത വഹിക്കുന്ന രാജ്യവും തൊട്ടുമുൻപും പിൻപും അധ്യക്ഷത വഹിക്കുന്ന രാജ്യങ്ങളുമാണ് അതിലെ അംഗങ്ങൾ. ബ്രസീൽ, ഇന്ത്യ, ദക്ഷിണാഫ്രിക്ക എന്നിവയാണ് ട്രോയ്കയിലുള്ളത്.

ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ ഗീതാ ഗോപിനാഥ്, യൂറോപ്യന്‍ യൂണിയന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍ എന്നിവരുമായും മോദി കൂടിക്കാഴ്ച നടത്തി. ഇന്തോനേഷ്യന്‍ പ്രസിഡന്റ് പ്രബോവോ സുബിയാന്തോയുമായും മോദി കൂടിക്കാഴ്ച നടത്തി. സുരക്ഷ, ആരോഗ്യ സംരക്ഷണം എന്നിവയിലെ ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്തു

Top