ജര്‍മന്‍ ക്യാപ്റ്റന്‍ ഇല്‍കെ ഗുണ്ടോഗന്‍ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നു വിരമിച്ചു

ജര്‍മന്‍ ക്യാപ്റ്റന്‍ ഇല്‍കെ ഗുണ്ടോഗന്‍ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നു വിരമിച്ചു
ജര്‍മന്‍ ക്യാപ്റ്റന്‍ ഇല്‍കെ ഗുണ്ടോഗന്‍ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നു വിരമിച്ചു

ബർലിൻ: ജർമൻ ഫുട്ബാൾ ടീം നായകൻ ഇൽകെ ഗുണ്ടോഗൻ അന്താരാഷ്ട്ര ഫുട്ബാളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ക്ലബ് ഫുട്‌ബോളില്‍ തുടര്‍ന്നും കളിക്കുമെന്നു താരം വ്യക്തമാക്കി. 2011 മുതല്‍ ജര്‍മന്‍ ദേശീയ ടീമില്‍ കളിക്കുന്ന ഗുണ്ടോഗന്‍ ഇത്തവണ ജര്‍മനിയില്‍ അരങ്ങേറിയ യൂറോ കപ്പില്‍ ടീമിന്റെ നായകനായിരുന്നു. ജര്‍മനിയെ കിരീട നേട്ടത്തിലേക്ക് നയിക്കാന്‍ സാധിച്ചില്ലെങ്കിലും ടീം ക്വാര്‍ട്ടര്‍ വരെ എത്തുന്നതില്‍ നിര്‍ണായക സാന്നിധ്യമായിരുന്നു. 82 മത്സരങ്ങള്‍ രാജ്യത്തിനായി കളിച്ചു. 19 ഗോളുകളും നേടി. ജര്‍മനിക്കൊപ്പം കിരീട നേട്ടങ്ങള്‍ ഒന്നുമില്ല.

ഏറെ ആലോചിച്ച ശേഷം തീരുമാനിച്ചു, എന്റെ ദേശീയ ടീം കരിയർ അവസാനിപ്പിക്കാനുള്ള സമയമാണിതെന്ന നിഗമനത്തിലെത്തി, മാതൃരാജ്യത്തിനായി 82 അന്താരാഷ്ട്ര മത്സരങ്ങൾ, ഞാൻ അഭിമാനത്തോടെ തിരിഞ്ഞുനോക്കുന്നു. 2011ല്‍ സീനിയര്‍ ടീമിനായി അരങ്ങേറുമ്പോള്‍ ഇത്രയും മത്സരങ്ങള്‍ കളിക്കാമെന്ന സ്വപ്‌നം പോലും എനിക്കുണ്ടായിരുന്നില്ല, വിരമിക്കൽ പ്രസ്താവനയിൽ പറഞ്ഞു.

ക്ലബ് തലത്തില്‍ ബൊറൂസിയ ഡോര്‍ട്മുണ്ട്, മാഞ്ചസ്റ്റര്‍ സിറ്റി ടീമുകള്‍ക്കായും നേരത്തെ കളിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിലാണ് താരം ബാഴ്‌സലോണയില്‍ എത്തിയത്. അതിനിടെ താരം തിരികെ മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് പോകാനുള്ള നീക്കത്തിലാണെന്ന റിപ്പോര്‍ട്ടുകളും വരുന്നുണ്ട്.

Top