ഇന്ത്യൻ വിദഗ്ധ തൊഴിലാളികളുടെ വിസ ക്വാട്ട 90,000 ആക്കി ജർമ്മനി

കഴിഞ്ഞ വർഷം മാത്രം ജർമ്മനിയിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരുടെ എണ്ണം 23,000 ആയി വർദ്ധിച്ചു

ഇന്ത്യൻ വിദഗ്ധ തൊഴിലാളികളുടെ വിസ ക്വാട്ട 90,000 ആക്കി ജർമ്മനി
ഇന്ത്യൻ വിദഗ്ധ തൊഴിലാളികളുടെ വിസ ക്വാട്ട 90,000 ആക്കി ജർമ്മനി

വിദഗ്ധരായ ഇന്ത്യൻ തൊഴിലാളികൾക്ക് പ്രതിവർഷം അനുവദിക്കുന്ന വിസകളുടെ എണ്ണം 20,000 ൽ നിന്ന് 90,000 ആയി ഉയർത്താൻ ജർമ്മനി തീരുമാനിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ന്യൂഡൽഹിയിൽ നടന്ന ജർമ്മൻ ബിസിനസിന്റെ 18ആമത് ഏഷ്യാ പസഫിക് കോൺഫറൻസിനെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.

പുതിയ വിസ നയം ഇന്ത്യയുടെ വൈദഗ്ധ്യമുള്ള തൊഴിലാളികളെ സ്വീകരിക്കുന്നതിനുള്ള ജർമ്മനിയുടെ വർധിച്ചുവരുന്ന താൽപ്പര്യത്തിന് അടിവരയിടുന്നു. കഴിഞ്ഞ വർഷം മാത്രം ജർമ്മനിയിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരുടെ എണ്ണം 23,000 ആയി വർദ്ധിച്ചു. ഡിജിറ്റൈസേഷൻ, വേഗത്തിലുള്ള പ്രോസസ്സിംഗ്, ഉപയോക്തൃ സൗഹൃദ സംരംഭങ്ങൾ എന്നിവയിലൂടെ വിസ നടപടിക്രമങ്ങൾ മെച്ചപ്പെടുത്തുമെന്നുംജർമ്മൻ ചാൻസലർ അറിയിച്ചു.

പ്രതിരോധത്തിലും സാങ്കേതിക വിദ്യയിലും ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിൻ്റെ പ്രാധാന്യത്തെപറ്റി ജർമ്മൻ ചാൻസലർ എടുത്ത്പ്പറഞ്ഞു.

Top