ഇന്ത്യക്കാരായ ലോക്കോ പൈലറ്റുമാരെ തിരഞ്ഞ് ജർമ്മനി

ലോകമൊട്ടാകെയുള്ള തങ്ങളുടെ പ്രവർത്തനം വ്യാപിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് പുതിയ നീക്കം

ഇന്ത്യക്കാരായ ലോക്കോ പൈലറ്റുമാരെ തിരഞ്ഞ് ജർമ്മനി
ഇന്ത്യക്കാരായ ലോക്കോ പൈലറ്റുമാരെ തിരഞ്ഞ് ജർമ്മനി

ജർമ്മനി: ഇന്ത്യക്കാരായ ലോക്കോ പൈലറ്റുമാരെ തിരഞ്ഞ് ജർമ്മനിയിലെ ഡൂഷെ ബാൺ എന്ന റെയിൽ കമ്പനി. ഇന്ത്യയിലെ ആദ്യ റാപിഡ് റെയിൽ ട്രാൻസിറ്റ് സർവീസ് കരാറെടുത്ത കമ്പനിയാണിത്. ലോകമൊട്ടാകെയുള്ള തങ്ങളുടെ പ്രവർത്തനം വ്യാപിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് പുതിയ നീക്കം.

ഇന്ത്യൻ വിപണിയിൽ കൺസൾട്ടൻസി പ്രവർത്തനം അടക്കം ലക്ഷ്യമിട്ടാണ് കമ്പനി മുന്നോട്ട് പോകുന്നത്. നിലവിൽ ജർമ്മനിയിൽ ലോക്കോ പൈലറ്റുമാർക്ക് വലിയ ക്ഷാമമാണെന്നും ഇന്ത്യയിൽ നിന്നുള്ള ആളുകളെ ആഗോള തലത്തിൽ തങ്ങളുടെ പദ്ധതികളിൽ പങ്കാളികളാക്കാനാണ് ശ്രമമെന്നും കമ്പനി സിഇഒ നികോ വാർബനോഫ് വ്യക്തമാക്കി.

Also Read: ‘യുഎസ് അല്ല ഇസ്രയേലിന്റെ കാര്യങ്ങൾ തീരുമാനിക്കുന്നത്! ഇറാൻ ആക്രമണത്തിൽ ബെഞ്ചമിൻ നെതന്യാഹു

കമ്പനിയിലെ ആകെ ഇന്ത്യൻ തൊഴിലാളികളിൽ ആറിലൊന്ന് വരുന്ന 100 ഓളം പേരെ ആഗോള തലത്തിൽ വ്യത്യസ്ത ചുമതലകളിലേക്ക് മാറ്റിയിട്ടുണ്ട്. യു.പിയിലെ ഗാസിയാബാദിൽ നിന്നടക്കം ജീവനക്കാരെ കമ്പനിയിൽ നിയമിച്ചതായും അദ്ദേഹം പറഞ്ഞു.

Top