ചെറിയ തുകയുടെ റീച്ചാര്‍ജ് ചെയ്താലും സൗജന്യ അണ്‍ലിമിറ്റഡ് 5ജി ഡാറ്റ ലഭിക്കും

ചെറിയ തുകയുടെ റീച്ചാര്‍ജ് ചെയ്താലും സൗജന്യ അണ്‍ലിമിറ്റഡ് 5ജി ഡാറ്റ ലഭിക്കും
ചെറിയ തുകയുടെ റീച്ചാര്‍ജ് ചെയ്താലും സൗജന്യ അണ്‍ലിമിറ്റഡ് 5ജി ഡാറ്റ ലഭിക്കും

ന്ത്യന്‍ ടെലിക്കോം രംഗത്തെ അതികായനായ റിലയന്‍സ് ജിയോ ഇപ്പോള്‍ 5ജി വ്യാപനത്തിന്റെ തിരക്കിലാണ്. ഈ വര്‍ഷം അവസാനിക്കുമ്പോഴേക്കും രാജ്യത്തിന്റെ മുക്കിലും മൂലയിലും തങ്ങളുടെ 5ജി എത്തിയിരിക്കണം എന്ന നിര്‍ബന്ധ ബുദ്ധിയോടെ അതിവേഗമാണ് ജിയോ 5ജി അവതരണം നടത്തിക്കൊണ്ടിരിക്കുന്നത്. എതിരാളിയായ എയര്‍ടെല്‍ ജിയോയ്ക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തുന്നുമുണ്ട്.ജിയോയ്ക്ക് പുറമേ ഇന്ത്യയില്‍ 5ജി സേവനം കാര്യമായ അളവില്‍ നല്‍കിത്തുടങ്ങിയിരിക്കുന്ന ഏക ടെലിക്കോം കമ്പനി എയര്‍ടെല്‍ ആണ്. ജിയോയ്ക്ക് കനത്ത വെല്ലുവിളി തുടക്കം മുതല്‍ എയര്‍ടെല്‍ നല്‍കുന്നുണ്ട്. സത്യത്തില്‍ ഇന്ത്യയില്‍ ആദ്യമായി 5ജി സേവനം ആരംഭിച്ച നേട്ടം പോലും എയര്‍ടെലിന്റെ പക്കലാണ്.

ജിയോയും എയര്‍ടെലും തമ്മിലുള്ള വാശിയേറിയ മത്സരം കൂടുതല്‍ ഇടങ്ങളിലേക്ക് അതിവേഗം 5ജി എത്തുന്നതിന് വലിയ പങ്ക് വഹിച്ചിട്ടുണ്ട്. 5ജി വ്യാപനം നടക്കുന്നതേയുള്ളൂ എന്നതിനാല്‍ ഇതിനകം 5ജി അവതരിപ്പിച്ച സ്ഥലങ്ങളിലെല്ലാം ജിയോയും എയര്‍ടെലും സൗജന്യമായാണ് 5ജി ഡാറ്റ നല്‍കുന്നത്. അതിനാല്‍ പ്രതിദിന പരിധികളൊന്നുമില്ലാതെ ഇഷ്ടം പോലെ ഹൈസ്പീഡ് ഡാറ്റ ഉപയോഗിക്കാന്‍ ഉപയോക്താക്കള്‍ക്ക് സാധിക്കുന്നു. ജിയോ, എയര്‍ടെല്‍ 5ജി ലഭ്യമായ പ്രദേശങ്ങളിലെ 5ജി ഫോണുള്ള വരിക്കാര്‍ക്കാണ് അണ്‍ലിമിറ്റഡ് 5ജി ഡാറ്റ ഓഫര്‍ കൊണ്ട് നേട്ടം ഉണ്ടാക്കാനാകുക.

5ജി ഡാറ്റയ്ക്കായി ഈ കമ്പനികള്‍ പ്രത്യേകം പ്ലാനുകളൊന്നും പുറത്തിറക്കിയിട്ടില്ല. നിശ്ചിത തുകയ്ക്ക് മുകളിലുള്ള റീച്ചാര്‍ജ് പ്ലാനുകള്‍ തെരഞ്ഞെടുക്കുന്നവര്‍ക്കെല്ലാം ഈ അണ്‍ലിമിറ്റഡ് 5ജി ഡാറ്റയ്ക്ക് യോഗ്യത ലഭിക്കുന്നു. ജിയോയുടെ കാര്യമെടുത്താല്‍ 239 രൂപയ്ക്ക് മുകളിലുള്ള റീച്ചാര്‍ജ് പ്ലാനുകള്‍ തെരഞ്ഞെടുക്കുന്നവര്‍ക്കാണ് അണ്‍ലിമിറ്റഡ് 5ജി ഡാറ്റ ഓഫര്‍ ലഭ്യമാകുക. എന്നാല്‍ മറ്റ് കുറഞ്ഞ തുകയുടെ റീച്ചാര്‍ജ് പ്ലാനുകള്‍ തെരഞ്ഞെടുക്കുന്ന ഉപയോക്താക്കള്‍ക്കും ഈ ഓഫര്‍ ലഭ്യമാക്കാന്‍ ഒരു പ്ലാന്‍ ജിയോയുടെ പക്കലുണ്ട്. ജിയോയുടെ ആദ്യ 5ജി പ്ലാന്‍ എന്ന് വിശേഷിപ്പിക്കാവുന്ന 61 രൂപയുടെ പ്ലാന്‍ ആണ് അത്,61 രൂപയുടെ ജിയോ 5ജി ഡാറ്റ പ്ലാനിന്റെ നേട്ടം: 61 രൂപയുടെ ഈ ജിയോ 5ജി ഡാറ്റ പായ്ക്ക് 6 ജിബി ഹൈ-സ്പപീഡ് 5 ജി ഡാറ്റയാണ് ഉപയോക്താവിന് വാഗ്ദാനം ചെയ്യുന്നത്. കമ്പനിയുടെ വെബ്‌സൈറ്റിലും ആപ്പിലും നല്‍കിയിരിക്കുന്ന വിവരങ്ങള്‍ പ്രകാരം നിലവിലുള്ള പ്ലാനിന്റെ വാലിഡിറ്റിയിലാണ് ഈ 5ജി ഡാറ്റ പായ്ക്ക് എത്തുന്നത്.

ജിയോയുടെ പ്രീപെയ്ഡ് പ്ലാനുകളുടെ പട്ടികയിലെ നിരക്ക് കുറഞ്ഞ 149 രൂപ, 179 രൂപ, 199 രൂപ, 209 രൂപ റീച്ചാര്‍ജ് പ്ലാനുകള്‍ക്ക് അണ്‍ലിമിറ്റഡ് 5ജി ഡാറ്റ ഓഫറിന് യോഗ്യതയില്ല. അതായത് 5ജി ലഭ്യമായ പ്രദേശത്തെ 5ജി ഫോണുള്ള വരിക്കാരാണെങ്കിലും ഈ പ്ലാനുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് സാധാരണഗതിയില്‍ ജിയോയുടെ അണ്‍ലിമിറ്റഡ് 5ജി ഡാറ്റ ആസ്വദിക്കാനാകില്ല.

Top