CMDRF

വിരാട് കോഹ്ലിയുടെ വിക്കറ്റ് നേടിവരൂ’; വാഗ്ദാനം നിറവേറ്റി മണിമാരന്‍ സിദ്ധാര്‍ത്ഥ്

വിരാട് കോഹ്ലിയുടെ വിക്കറ്റ് നേടിവരൂ’; വാഗ്ദാനം നിറവേറ്റി മണിമാരന്‍ സിദ്ധാര്‍ത്ഥ്
വിരാട് കോഹ്ലിയുടെ വിക്കറ്റ് നേടിവരൂ’; വാഗ്ദാനം നിറവേറ്റി മണിമാരന്‍ സിദ്ധാര്‍ത്ഥ്

ബെംഗളൂരു: റോയല്‍ ചലഞ്ചേഴ്‌സിനെതിരെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനായി ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തത് ക്വിന്റണ്‍ ഡി കോക്കും മായങ്ക് യാദവുമാണെന്ന് നിസംശയം പറയാം. നിക്കോളാസ് പൂരാന്റെ പ്രകടനവും നിര്‍ണായകമായി. എന്നാല്‍ മത്സരത്തില്‍ ഒരു വിക്കറ്റ് മാത്രം നേടിയ ഇടം കൈയ്യന്‍ സ്പിന്നര്‍ മണിമാരന്‍ സിദ്ധാര്‍ത്ഥിനെയാണ് ലഖ്‌നൗ പരിശീലകന്‍ ജസ്റ്റിന്‍ ലാഗര്‍ അഭിനന്ദിച്ചത്.

സൂപ്പര്‍ താരം വിരാട് കോഹ്ലിയുടെ വിക്കറ്റാണ് സിദ്ധാര്‍ത്ഥന്‍ മത്സരത്തില്‍ നേടിയത്. ഇതിന് പിന്നിലെ രസകരമായ കഥ ജസ്റ്റിന്‍ ലാംഗര്‍ വെളിപ്പെടുത്തി. സിദ്ധാര്‍ത്ഥുമായി താന്‍ മുമ്പ് സംസാരിച്ചിട്ടുപോലുമില്ല. അയാള്‍ പന്തെറിയുന്നത് മാത്രമാണ് കണ്ടിട്ടുള്ളത്. വിരാട് കോഹ്ലിയുടെ വിക്കറ്റ് നേടേണ്ടത് സിദ്ധാണെന്ന് താന്‍ പറഞ്ഞു. അപ്പോള്‍ തന്നെ യെസ് സാര്‍ എന്ന് സിദ്ധാര്‍ത്ഥ് സമ്മതിക്കുകയും ചെയ്തു. മത്സരത്തില്‍ സിദ്ധാര്‍ത്ഥ് തന്റെ വാഗ്ദാനം പൂര്‍ത്തിയാക്കുകയും ചെയ്‌തെന്ന് ലാംഗര്‍ വ്യക്തമാക്കി.

ഐപിഎല്‍ കരിയറില്‍ ആദ്യത്തെ വിക്കറ്റായി വിരാട് കോഹ്ലിയെ പുറത്താക്കുന്ന 10-ാമത്തെ താരമാണ് സിദ്ധാര്‍ത്ഥ്. മുമ്പ് അശോക് ദിന്‍ഡ, ആശിഷ് നെഹ്‌റ, ജസ്പ്രീത് ബുംറ, ആല്‍ബി മോര്‍ക്കല്‍, ചേതന്യ നന്ദ, മിച്ചല്‍ മക്ലാഷന്‍, ഡഗ് ബ്രേസ്വെല്‍, ഡെവാള്‍ഡ് ബ്രെവിസ്, ഹര്‍പ്രീത് ബ്രാര്‍ എന്നിവരാണ് മുമ്പ് ആദ്യ വിക്കറ്റായി കോഹ്ലിയെ വീഴ്ത്തിയത്.ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രണ്ട് മത്സരങ്ങള്‍ മാത്രമാണ് സിദ്ധാര്‍ത്ഥ് കളിച്ചിട്ടുള്ളത്. ഐപിഎല്ലില്‍ താരം നേടിയ ഏക വിക്കറ്റും വിരാട് കോഹ്ലിയുടേതാണ്.

Top