CMDRF

വെണ്ടയ്ക് ശീലമാക്കൂ , കാരണം അറിയാം

വെണ്ടയ്ക് ശീലമാക്കൂ , കാരണം അറിയാം
വെണ്ടയ്ക് ശീലമാക്കൂ , കാരണം അറിയാം

വിറ്റാമിന്‍ എ, സി, പൊട്ടാസ്യം, മഗ്‌നീഷ്യം തുടങ്ങിയ ധാതുക്കള്‍ വെണ്ടയ്ക്കയില്‍ അടങ്ങിയിരിക്കുന്നു. ആരോഗ്യപരമായ ഗുണങ്ങളുള്ള ഫ്‌ലേവനോയിഡുകളും ഫിനോളിക് സംയുക്തങ്ങളും ഉള്‍പ്പെടെയുള്ള ആന്റിഓക്സിഡന്റുകളും ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തെ സഹായിക്കുകയും മലബന്ധം തടയുകയും ചെയ്യുന്നു.

വിറ്റാമിന്‍ സി, കെ 1 എന്നിവ വെണ്ടയ്ക്കയില്‍ കൂടുതലായി അടങ്ങിയിട്ടുണ്ട്. ഇതിലെ വിറ്റാമിന്‍ കെ 1 കൊഴുപ്പ് ലയിക്കുന്ന വിറ്റാമിനാണ്. ഇത് രക്തം കട്ടപിടിക്കുന്നത് തടയുന്നു. വെണ്ടയ്ക്കയിലെ ഫൈബര്‍ കൊളസ്‌ട്രോള്‍ ആഗിരണം കുറയ്ക്കാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും മൊത്തത്തിലുള്ള ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്ന പോളിഫെനോള്‍, ഫൈബര്‍ തുടങ്ങിയ സംയുക്തങ്ങള്‍ വെണ്ടയ്ക്കയില്‍ അടങ്ങിയിട്ടുണ്ട്. ഇത് പ്രമേഹ സാധ്യത കുറയ്ക്കുക ചെയ്യുന്നു.

എല്ലുകളുടെ ആരോഗ്യത്തിനും ഏറ്റവും മികച്ചതാണ് വെണ്ടയ്ക്ക. ധാരാളം വിറ്റാമിനുകളും മിനറലുകളും ഇതില്‍ അടങ്ങിയിരിക്കുന്നു. കൂടാതെ ആന്റിഓക്സിഡന്റുകളായ ബീറ്റ കരോട്ടിന്‍, സെന്തീന്‍, ലുട്ടീന്‍ എന്നിവയാല്‍ സമൃദ്ധമാണ് വെണ്ടയ്ക്ക. ഇത് കാഴ്ചശക്തി കൂട്ടാനും സഹായിക്കുന്നു.
വെണ്ടയ്ക്കയില്‍ വിറ്റാമിന്‍ സി ധാരാളമുണ്ട്. ഇത് രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുകയും രോഗങ്ങളില്‍ നിന്നും അണുബാധകളില്‍ നിന്നും സംരക്ഷിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. വെണ്ടയ്ക്കയിലെ ഫൈബര്‍ അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുകയും ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

വിറ്റാമിന്‍ എ അടങ്ങിയിട്ടുള്ള വെണ്ടയ്ക്ക പതിവായി കഴിക്കുന്നത് പ്രായവുമായി ബന്ധപ്പെട്ട മാക്യുലര്‍ ഡീജനറേഷന്‍ തടയാനും ആരോഗ്യകരമായ കാഴ്ച നിലനിര്‍ത്താനും സഹായിക്കും. വെണ്ടയ്ക്കയില്‍ ആന്റി -ഇന്‍ഫ്‌ലമേറ്ററി സംയുക്തങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് വീക്കം കുറയ്ക്കാനും സന്ധിവാതം അല്ലെങ്കില്‍ ഹൃദ്രോഗം പോലുള്ള വിട്ടുമാറാത്ത രോഗങ്ങള്‍ കുറയ്ക്കാനും സഹായിക്കും.

വിറ്റാമിനുകള്‍ എ, സി എന്നിവയുള്‍പ്പെടെ വെണ്ടയ്ക്കയിലെ ആന്റിഓക്സിഡന്റുകള്‍ ചര്‍മ്മത്തിന്റെ ഘടന മെച്ചപ്പെടുത്താനും അകാല വാര്‍ദ്ധക്യം, ചുളിവുകള്‍ എന്നിവ തടയാനും അവ സഹായിച്ചേക്കാം

Top