CMDRF

പസഫിക് സമുദ്രത്തിന്റെ അടിത്തട്ടിലെ ‘ഗോസ്റ്റ് ഷാർക്ക്’

8,530 അടിയോളം താഴ്ചയിൽ കടലിന്റെ അടിത്തടിൽ സഞ്ചരിക്കാൻ ഈ കുഞ്ഞൻ മത്സ്യങ്ങൾക്ക് സാധിക്കും

പസഫിക് സമുദ്രത്തിന്റെ അടിത്തട്ടിലെ ‘ഗോസ്റ്റ് ഷാർക്ക്’
പസഫിക് സമുദ്രത്തിന്റെ അടിത്തട്ടിലെ ‘ഗോസ്റ്റ് ഷാർക്ക്’

ഴക്കടലിലെ ആശ്ചര്യപ്പെടുത്തുന്ന ജീവജാലങ്ങളെ ലോകത്തിന് മുന്നിൽ പരിചയപ്പെടുത്താൻ ഗവേഷകർക്ക് സാധിച്ചിട്ടുണ്ട്. അത്തരത്തിൽ അത്ഭുതപ്പെടുത്തുന്ന പുതിയ മത്സ്യയിനത്തെ പരിചയപ്പെടുത്തുകയാണ് ഇപ്പോൾ ന്യൂസിലാൻഡിൽ നിന്നുള്ള ഒരുകൂട്ടം ശാസ്ത്രജ്ഞർ.

പസഫിക് സമുദ്രത്തിന്റെ അടിത്തട്ടിൽ ഒരു മൈൽ താഴ്ചയിൽ ഇരയെ വേട്ടയാടാൻ സാധിക്കുന്ന മത്സ്യത്തെയാണ് ഗവേഷകർ കണ്ടെത്തിയത്. ‘ഗോസ്റ്റ് ഷാർക്ക്’ എന്ന് പേരിട്ടിരിക്കുന്ന മത്സ്യത്തിന് സ്രാവുകളുടെ രൂപസാദൃശ്യമാണെങ്കിലും ആളൊരു കുഞ്ഞനാണ്. എന്നാൽ വായ ഭാഗത്തും വാലിന്റെ അഗ്ര ഭാഗത്തുമുള്ള കൊമ്പാണ് ഇവയെ അപകടകാരികളാക്കുന്നത്.

Also Read: ഒഴുകിയെത്തിയ ബോട്ടിൽ കണ്ടെത്തിയത് മുപ്പതിലേറെ മൃതദേഹങ്ങൾ

ഇതുപയോഗിച്ചാണ് ഈ മീനുകൾ കൂടുതലായും വേട്ടയാടുന്നത്. ‘സ്പൂക്ക്ഫിഷ്’ എന്നും ഗോസ്റ്റ് ഷാർക്ക് മത്സ്യങ്ങൾ അറിയപ്പെടുന്നു. 8,530 അടിയോളം താഴ്ചയിൽ കടലിന്റെ അടിത്തടിൽ സഞ്ചരിക്കാൻ ഈ കുഞ്ഞൻ മത്സ്യങ്ങൾക്ക് സാധിക്കും. ബ്രിട്ട് ഫിനുച്ചി എന്ന ശാസ്ത്രജ്ഞയാണ് ഈ മത്സ്യത്തെ കണ്ടെത്തിയത്.

കടലിന്റെ അടിത്തട്ടിലായതിനാൽ ഗോസ്റ്റ് ഷാർക്കിന്റെ ആവാസവ്യവസ്ഥ പഠിക്കാനും നിരീക്ഷിക്കാനും വളരെയധികം ബുദ്ധിമുട്ടാണ്. ഇവ വംശനാശ ഭീഷണിയിൽ ഉൾപ്പെട്ട ജീവികളാണോയെന്ന കാര്യങ്ങൾ പരിശോധിക്കേണ്ടതുണ്ടെന്നും ശാസ്ത്രജ്ഞർ വ്യക്തമാക്കി.

Top