CMDRF

യുഎസ് ഓഹരി വിപണിയിൽ ഇടിവ്; ഇന്ത്യക്കും സമ്മർദ്ദം

അമേരിക്ക വീണ്ടും മാന്ദ്യപ്പേടിയിലായത് ഓഹരി വിപണികളെ വീഴ്ത്തി

യുഎസ് ഓഹരി വിപണിയിൽ ഇടിവ്; ഇന്ത്യക്കും സമ്മർദ്ദം
യുഎസ് ഓഹരി വിപണിയിൽ ഇടിവ്; ഇന്ത്യക്കും സമ്മർദ്ദം

മേരിക്കൻ ഓഹരി വിപണിയിലെ തളർച്ച ഇന്ന് ഇന്ത്യൻ ഓഹരി വിപണികളിലും ഭീതി വിതച്ചേക്കും. 2015ന് ശേഷമുള്ള ഏറ്റവും മോശം സ്ഥിതിയിലൂടെയാണ് യുഎസ് വിപണിയായ എസ് ആൻഡ് പി 500 ഇന്നലെ കടന്നുപോയത്. ടെക്, ഐടി കമ്പനികൾക്ക് ആഭിമുഖ്യമുള്ള നാസ്ഡാക്ക് 2022ന് ശേഷമുള്ള ഏറ്റവും മോശം അവസ്ഥയും കണ്ടു.

യുഎസിന്റെ ജിഡിപിയിൽ 10.3% സംഭാവന ചെയ്യുന്ന മാനുഫാക്ചറിങ് മേഖലയുടെ പ്രകടനം (മാനുഫാക്ചറിങ് ഇൻഡെക്സ്) ഓഗസ്റ്റിൽ 47.2 രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ഓഹരി വിപണികൾ കൂപ്പുകുത്തിയത്.

Also Read: വരുമാന സർട്ടിഫിക്കറ്റിന് ഇനി സത്യവാങ്മൂലം നിർബന്ധം

ജൂലൈയിലെ എട്ടുമാസത്തെ താഴ്ചയായ 46.8ൽ നിന്ന് ഇൻഡെക്സ് മെച്ചപ്പെട്ടെങ്കിലും ഇത് 50ന് താഴെ തുടർച്ചയായി തുടരുന്നത് സ്ഥിതി ഭദ്രമല്ല എന്നതിന്റെ തെളിവാണ്. അമേരിക്ക വീണ്ടും മാന്ദ്യപ്പേടിയിലായത് ഓഹരി വിപണികളെ വീഴ്ത്തി. യുഎസ് കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് ഈ മാസം അടിസ്ഥാന പലിശനിരക്ക് 0.25-0.50% കുറച്ചേക്കാം.

എങ്കിലും, രാജ്യം മാന്ദ്യത്തിലാകുമോ എന്ന ഭയം അലയടിക്കുന്നു. വെള്ളിയാഴ്ച പുറത്തുവരുന്ന തൊഴി‌ൽക്കണക്ക് കൂടി വിലയിരുത്തിയശേഷമാകും ഫെഡറൽ റിസർവ് പലിശനിരക്ക് കുറയ്ക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുക.

Top