CMDRF

സച്ചിനും റീനുവും വീണ്ടുമെത്തുന്നു; ‘പ്രേമലു 2’ പ്രഖ്യാപിച്ച് ഗിരീഷ് എ.ഡി

സച്ചിനും റീനുവും വീണ്ടുമെത്തുന്നു; ‘പ്രേമലു 2’ പ്രഖ്യാപിച്ച് ഗിരീഷ് എ.ഡി
സച്ചിനും റീനുവും വീണ്ടുമെത്തുന്നു; ‘പ്രേമലു 2’ പ്രഖ്യാപിച്ച് ഗിരീഷ് എ.ഡി

കൊച്ചി: സൂപ്പര്‍ഹിറ്റ് ചിത്രം ‘പ്രേമലു’വിനു രണ്ടാം ഭാഗം വരുന്നു. സംവിധായകന്‍ ഗിരീഷ് എ.ഡി. ആണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. കൊച്ചിയില്‍ നടന്ന പ്രേമലു സിനിമയുടെ വിജയാഘോഷ പരിപാടിയിലായിരുന്നു സംവിധായകന്റെ പ്രഖ്യാപനം. ഭാവന സ്റ്റുഡിയോസിന്റെ ഏഴാമത് നിര്‍മാണസംരംഭമായിരിക്കും ചിത്രം.

കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പങ്കുവെക്കാനാകില്ലെന്നും അദ്ദേഹം അറിയിച്ചു. രണ്ടാം ഭാഗവും പ്രേക്ഷകര്‍ ഏറ്റെടുക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു. പ്രേമലു ടീമിനെക്കൂടാതെ മന്ത്രി പി രാജീവ്, ഫഹദ് ഫാസില്‍, നസ്രിയ, അമല്‍ നീരദ് എന്നിവരും വിജയാഘോഷ പരിപാടിയില്‍ ഉണ്ടായിരുന്നു.

നസ്ലിനും മമിത ബൈജുവും പ്രധാന വേഷത്തിലെത്തിയ ചിത്രം ബോക്‌സോഫീസില്‍ 100 കോടിയിലധികം സ്വന്തമാക്കിയിരുന്നു. മലയാളത്തിന് പുറമെ തെലുങ്കിലും തമിഴിലും പ്രേമലുവിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ശ്യാം മോഹന്‍, അഖില ഭാര്‍ഗവന്‍, സംഗീത് പ്രതാപ്, അല്‍താഫ് സലിം, മീനാക്ഷി രവീന്ദ്രന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. ഗിരീഷ് എഡിയും കിരണ്‍ ജോസിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Top