ഗേൾഫ്രണ്ടിന് ഗിഫ്റ്റ് കൊടുക്കണം; ബാങ്ക് കൊള്ളയടിക്കാൻ ശ്രമിച്ച് 20കാരൻ

ജീവനക്കാർ ദിപാവലി അവധി കഴിഞ്ഞ് ബാങ്ക് തുറക്കാനെത്തിയപ്പോൾ പൂട്ട് പൊളിഞ്ഞ നിലയിൽ കണ്ടതാണ് മോഷണ ശ്രമം പുറത്തറിയുന്നത്.

ഗേൾഫ്രണ്ടിന് ഗിഫ്റ്റ് കൊടുക്കണം; ബാങ്ക് കൊള്ളയടിക്കാൻ ശ്രമിച്ച് 20കാരൻ
ഗേൾഫ്രണ്ടിന് ഗിഫ്റ്റ് കൊടുക്കണം; ബാങ്ക് കൊള്ളയടിക്കാൻ ശ്രമിച്ച് 20കാരൻ

ലക്നൗ: ഗേൾഫ്രണ്ടിന് ഒരു സമ്മാനം കൊടുക്കാൻ എന്തൊക്കെ കഷ്ടപ്പാടാണല്ലേ. ഗിഫ്റ്റ് വാങ്ങിക്കാൻ പണം ഇല്ലെങ്കിൽ എന്തുവേണേലും ചെയ്യുമെന്ന അവസ്ഥയിലെത്തി. പറഞ്ഞുവരുന്നത് ഗേൾഫ്രണ്ടിന് ദീപാവലി സമ്മാനം കൊടുക്കാൻ ബാങ്ക് കൊള്ളയടിക്കാൻ ശ്രമിച്ച 20കാരനെ കുറിച്ചാണ്. പക്ഷെ കൊള്ളയടിക്കാൻ ശ്രമിച്ചതേ ഉള്ളൂ. ആദ്യ ശ്രമത്തിൽ തന്നെ പൊലീസ് കയ്യോടെ പൊക്കി. സംഭവം ഉത്തർ പ്രദേശിലാണ്. ഷഹീദ് ഖാൻ എന്ന 20കാരനെയാണ് ഉത്തർ പ്രദേശ് പൊലീസ് പിടികൂടിയത്.

കാനഡയിലുള്ള വനിതാ സുഹൃത്തിനാണ് യുവാവ് ദീപാവലി ഗിഫ്റ്റ് കൊടുക്കാൻ തീരുമാനിച്ചത്. കണ്ടുവച്ച സമ്മാനങ്ങൾക്ക് എല്ലാം വലിയ വിലയായിരുന്നു. അത് വാങ്ങിക്കാനുള്ള പണം കൈയ്യിൽ ഇല്ല. പിന്നെ ഒന്നും നോക്കിയില്ല. കൊള്ളയടിക്കാൻ നേരെ ബാരാബങ്കിയിലെ പഞ്ചാബ് നാഷണൽ ബാങ്കിലേക്ക്. ഒക്ടോബർ 31 ന് രാത്രിയിൽ ബാങ്ക് പരിസരത്ത് എത്തിയ യുവാവ് മുഖം മൂടി പോലും ധരിക്കാതെ ബാങ്കിനകത്തേക്ക് കയറി. പക്ഷെ കൈയ്യിൽ കരുതിയ ഗ്രൈൻഡർ മെഷീൻ ചതിച്ചു. ഗ്രൈൻഡർ മെഷീൻ ഉപയോഗിച്ച് പണം സൂക്ഷിച്ച ലോക്കറിലേക്കുള്ള വാതിൽ തുറക്കാനായില്ല. പണി പാളിയപ്പോൾ തിരിച്ച് പോയി.

Also Read: വധശ്രമക്കേസിലെ പ്രതി ജയില്‍ ഉദ്യോഗസ്ഥരെ ആക്രമിച്ചു; രണ്ട് പേര്‍ക്ക് പരിക്ക്

ജീവനക്കാർ ദിപാവലി അവധി കഴിഞ്ഞ് ബാങ്ക് തുറക്കാനെത്തിയപ്പോൾ പൂട്ട് പൊളിഞ്ഞ നിലയിൽ കണ്ടതാണ് മോഷണ ശ്രമം പുറത്തറിയുന്നത്. തുടർന്ന് പോലീസിൽ പരാതി നൽകി. ബാങ്കിലേയും സമീപ കെട്ടിടങ്ങളിലെ 70ഓളം സിസിടിവികളും പോലീസ് പരിശോധിച്ചതോടെ മുഖം പോലും മറക്കാതെ എത്തിയ യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Top