കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ലഭിച്ചത് ചരിത്രപരമായ ഭൂരിപക്ഷമെന്ന് എറണാകുളം യുഡിഎഫ് സ്ഥാനാര്‍ത്ഥി ഹൈബി ഈഡന്‍. വലിയ ഉത്തരവാദിത്തമാണ് ലഭിച്ചിരിക്കുന്നത്. ഉത്തരവാദിത്തം നിറവേറ്റുക എന്നതാണ് ദൗത്യമെന്നും ഹൈബി ഈഡന്‍ പറഞ്ഞു.
ഐക്യ ജനാധിപത്യമുന്നണി ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചു. തന്റെ കഴിഞ്ഞ അഞ്ചുവര്‍ഷത്തെ പ്രവര്‍ത്തനം വിലയിരുത്തി. അന്തിമ റിസള്‍ട്ട് വന്നിട്ടില്ലെങ്കില്‍ പോലും ഇന്‍ഡ്യ മുന്നണിയുടെ പ്രകടനം നല്ല സൂചനയാണന്നും ഹൈബി ഈഡന്‍ വ്യക്തമാക്കി.
കേരളത്തിലെ ബിജെപി അക്കൗണ്ട് പിടിച്ചെടുക്കുന്നതിലും ഹൈബി ഈഡന്‍ പ്രതികരിച്ചു. തിരഞ്ഞെടുപ്പ് ദിവസം തന്നെ ചില ദുസൂചനകള്‍ പുറത്തുവന്നിരുന്നു. സിപിഐഎം – ബിജെപി നേതാക്കള്‍ നടത്തിയ രഹസ്യ ചര്‍ച്ച ഫലം കണ്ടു എന്നുവേണം വിലയിരുത്താന്‍. ഇത് ഏറെ പ്രയാസം നല്‍കുന്ന കാര്യമാണെന്നും ഹൈബി ഈഡന്‍ വ്യക്തമാക്കി.