ഇന്ത്യയുടെ ഏറ്റവും നല്ല സുഹൃത്താണ് റഷ്യ. ‘റഷ്യ എന്ന് കേള്‍ക്കുമ്പോള്‍, ഓരോ ഇന്ത്യക്കാരന്റെയും മനസ്സില്‍ ആദ്യം വരുന്ന വാക്ക് ഇന്ത്യയുടെ ഏത് സാഹചര്യത്തിലും ഒപ്പം നില്‍ക്കുന്ന ഒരു നല്ല സുഹൃത്ത്’ എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പുടിനെയും റഷ്യയെയും വിശേഷിപ്പിച്ചത്.
യുക്രെയ്ന് എതിരായ സൈനിക നടപടിയെ തുടര്‍ന്ന് റഷ്യയ്ക്ക് എതിരെ അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധത്തെ തുടര്‍ന്നായിരുന്നു ഇന്ത്യ ഉള്‍പ്പെടെയുള്ള തങ്ങളുടെ സൗഹൃദ രാജ്യങ്ങള്‍ക്ക് റഷ്യ വമ്പന്‍ ഡിസ്‌കൗണ്ടില്‍ ക്രൂഡോയില്‍ വില്‍ക്കാന്‍ തീരുമാനിച്ചത്. ഇത് റഷ്യയ്ക്കും ഇന്ത്യയ്ക്കും ഒരുപോലെ ഗുണകരമാകുകയാണ് ഉണ്ടായത്. വര്‍ഷങ്ങളായി ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്തിരുന്ന അറേബ്യന്‍ രാജ്യങ്ങളേക്കാള്‍ കുറഞ്ഞ ചെലവിലാണ് റഷ്യ ഇന്ത്യയ്ക്ക് ക്രൂഡ് ഓയില്‍ നല്‍കിയത്.
Also Read; അമേരിക്കയുടെ നയമാറ്റത്തില്‍ ഭയന്ന് സെലന്‍സ്‌കി
റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിലൂടെ ഇന്ത്യയ്ക്ക് ആഗോള എണ്ണ പ്രതിസന്ധിയെ മറികടക്കാന്‍ കഴിഞ്ഞെന്ന് പെട്രോളിയം പ്രകൃതി വാതക മന്ത്രി ഹര്‍ദീപ് സിംഗ് പുരി പറയുന്നു. റഷ്യന്‍ എണ്ണ വാങ്ങുന്നത് ഇന്ത്യ നിര്‍ത്തിയിരുന്നെങ്കില്‍, ലോകത്ത് ക്രൂഡ് ഓയില്‍ വില അനുദിനം വര്‍ദ്ധിക്കുമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയുടെ ഊര്‍ജ്ജ നയം പ്രായോഗികമാണെന്നും, എണ്ണവിലയില്‍ റഷ്യ വാഗ്ദാനം ചെയ്യുന്ന നിരക്കുകള്‍ ജനങ്ങള്‍ക്ക് താങ്ങാനാവുന്നതാണെന്നും കേന്ദ്ര പെട്രോളിയം മന്ത്രി ചൂണ്ടിക്കാട്ടി. റഷ്യന്‍ എണ്ണ ഒരിക്കലും ഉപരോധത്തിന് വിധേയമായിരുന്നില്ല. റഷ്യ-യുക്രെയ്ന്‍ യുദ്ധ ആശങ്കകള്‍ക്കിടെ യൂറോപ്യന്‍ രാജ്യങ്ങളും മറ്റ് ഏഷ്യന്‍ രാജ്യങ്ങളും ഗണ്യമായ അളവില്‍ റഷ്യന്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഉപഭോക്താവാണ് ഇന്ത്യ. ഏത് എണ്ണദാതാക്കളായാലും അവര്‍ മിതമായ നിരക്ക് വാഗ്ദാനം ചെയ്താല്‍ അത് ഇന്ത്യ വാങ്ങുമെന്നും ഹര്‍ദീപ് സിംഗ് പുരി പറഞ്ഞു. ഇന്ധന വില കുറയുന്നതിലൂടെ ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയ്ക്കും ജനങ്ങള്‍ക്കും പ്രയോജനം ചെയ്യുന്നു.
Also Read: സ്വന്തം സൈനികരെ തടവിന് ശിക്ഷിച്ച് റഷ്യ, യുക്രെയ്ൻ – റഷ്യ യുദ്ധത്തിൽ അമ്പരപ്പിക്കുന്ന കാഴ്ചകൾ
അതേസമയം ഈ വര്‍ഷം ഒക്ടോബറില്‍, മറ്റ് രാജ്യങ്ങളില്‍ നിന്ന് കുറഞ്ഞ വിലയില്‍ എണ്ണതരാമെന്ന വാഗ്ദാനത്തെ തുടര്‍ന്ന് റഷ്യയുടെ എണ്ണ ഇറക്കുമതി ഇന്ത്യ 10 ശതമാനം കുറച്ചു. സ്ഥിരതയും താങ്ങാനാവുന്ന വിലയും ഉറപ്പാക്കാന്‍ മികച്ച ഓഫറുകള്‍ വാഗ്ദാനം ചെയ്യുന്നവരില്‍ നിന്ന് ഇന്ത്യ എണ്ണ വാങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
ജൂലൈയില്‍ ഇന്ത്യയിലേക്കുള്ള മൊത്തം ക്രൂഡ് ഓയില്‍ ഇറക്കുമതിയില്‍ 44 ശതമാനം റഷ്യയില്‍ നിന്നായിരുന്നെങ്കില്‍ ഓഗസ്റ്റില്‍ അത് 36 ശതമാനത്തിലേക്ക് ഇടിഞ്ഞെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. അതേസമയം, ഇറാഖില്‍ നിന്നുള്ള ഇറക്കുമതി വര്‍ധിക്കുകയും ചെയ്തു. 18.3ശതമാനം കുറവോടെ പ്രതിദിനം 17 ലക്ഷം ബാരല്‍ ക്രൂഡ് ഓയിലാണ് കഴിഞ്ഞമാസം ഇന്ത്യ റഷ്യയില്‍ നിന്ന് വാങ്ങിയത്. ഇന്ത്യയുടെ ഏറ്റവും വലിയ ക്രൂഡ് ഓയില്‍ സ്രോതസ്സാണ് ഇപ്പോഴും റഷ്യ. എന്നാല്‍, തുടര്‍ച്ചയായി 5 മാസക്കാലം റഷ്യയില്‍ നിന്നുള്ള ഇറക്കുമതി വിഹിതം കൂടിയെങ്കിലും കഴിഞ്ഞമാസം മലക്കംമറിഞ്ഞു. ഇറാഖ്, സൗദി അറേബ്യ എന്നിവയാണ് ഇന്ത്യക്ക് എണ്ണ നല്‍കുന്നതില്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്.
ഖത്തർ പുറത്താക്കുന്ന ഹമാസ് നേതാക്കൾക്ക് അഭയം നൽകാൻ റഷ്യയും ഇറാനും ! ഇസ്രയേലിന് തിരിച്ചടി
സൗദി അറേബ്യയില്‍ നിന്ന് കഴിഞ്ഞമാസം പ്രതിദിനം 4.98 ലക്ഷം ബാരല്‍ ഇന്ത്യ ഇറക്കുമതി ചെയ്തിരുന്നു. പക്ഷേ ഇത് 2023 ജൂലൈക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന ഇറക്കുമതിയാണ്. പ്രതിദിനം 1.38 ലക്ഷം ബാരല്‍ കനേഡിയന്‍ എണ്ണയും 2.54 ലക്ഷം ബാരല്‍ അമേരിക്കന്‍ എണ്ണയും ഓഗസ്റ്റില്‍ ഇന്ത്യ വാങ്ങി. റഷ്യയില്‍ നിന്നുള്ള ഇറക്കുമതി കുറഞ്ഞപ്പോള്‍ ഒപെക് രാഷ്ട്രങ്ങളില്‍ നിന്നുള്ള ഇറക്കുമതി വര്‍ദ്ധിച്ചു.
അതേസമയം, യുക്രെയ്ന്‍ യുദ്ധത്തോടെ പാശ്ചാത്യ രാജ്യങ്ങള്‍ റഷ്യയെ കൈവിട്ടെങ്കിലും ഇന്ത്യയും ചൈനയും ക്രൂഡ് ഓയില്‍ വാങ്ങി റഷ്യന്‍ വിപണിയെ താങ്ങിനിര്‍ത്തി. റഷ്യയില്‍ നിന്നുള്ള ക്രൂഡ് ഓയിലിന് വില വളരെ കുറച്ചാണ് ഇന്ത്യയ്ക്ക് നല്‍കിയിരുന്നത്. പ്രധാനമന്ത്രി മോദിയും റഷ്യന്‍ പ്രസിഡന്റ് പുടിനുമായി ചേര്‍ന്ന് നടത്തിയ തന്ത്രപരമായ ചര്‍ച്ചകളെ തുടര്‍ന്നാണ് ക്രൂഡ് ഓയില്‍ ഇന്ത്യയ്ക്ക് കുറഞ്ഞ വിലയ്ക്ക് നല്‍കിയത്.