CMDRF

ഇന്ത്യയില്‍ എ.ഐ. രംഗത്ത് ഇനി കൂടുതല്‍ ശ്രദ്ധ: തീരുമാനവുമായി ഗൂഗിളും എന്‍വിഡിയയും

ഡിജിറ്റല്‍ ഇന്ത്യ കാഴ്ചപ്പാടോടെ ഇന്ത്യയെ പരിവര്‍ത്തനപ്പെടുത്താനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നതെന്ന് ഗൂഗിള്‍ സി.ഇ.ഒ.

ഇന്ത്യയില്‍ എ.ഐ. രംഗത്ത് ഇനി കൂടുതല്‍ ശ്രദ്ധ: തീരുമാനവുമായി ഗൂഗിളും എന്‍വിഡിയയും
ഇന്ത്യയില്‍ എ.ഐ. രംഗത്ത് ഇനി കൂടുതല്‍ ശ്രദ്ധ: തീരുമാനവുമായി ഗൂഗിളും എന്‍വിഡിയയും

ന്യൂയോര്‍ക്ക്: ഇന്ത്യയിലെ നിര്‍മിതബുദ്ധി രംഗത്ത് കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുമെന്ന് സാങ്കേതികരംഗത്തെ ആഗോളഭീമന്മാരായ ഗൂഗിളും എന്‍വിഡിയയും. യു.എസ്. സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷമാണ് ഈ തീരുമാനം എടുത്തത്.നേരില്‍ക്കാണുമ്പോഴെല്ലാം എ.ഐ.യെയും അതിന്റെ സാധ്യതയെയും ഇന്ത്യക്കുള്ള അവസരത്തെയുംകുറിച്ച് പ്രധാനമന്ത്രി അന്വേഷിക്കാറുണ്ടെന്ന് എന്‍വിഡിയ സി.ഇ.ഒ. പറഞ്ഞു.

ALSO READ: കാത്തിരിപ്പിന് വിരാമം: ഐഫോണില്‍ ഇനി കോള്‍ റെക്കോര്‍ഡിങ് ഫീച്ചർ

ലോകത്തെ ഏറ്റവും മികച്ച കംപ്യൂട്ടര്‍ ശാസ്ത്രജ്ഞരുള്ള രാജ്യമാണ് ഇന്ത്യ. മൂന്നാമത്തെ വലിയ സ്റ്റാര്‍ട്ടപ്പ് സമ്പദ്വ്യവസ്ഥയുമാണ്. എല്ലാ പുതുതലമുറ സ്റ്റാര്‍ട്ടപ്പുകളും എ.ഐ.യില്‍ പ്രവര്‍ത്തിക്കുന്നവയാണ് -അദ്ദേഹം പറഞ്ഞു. ഡിജിറ്റല്‍ ഇന്ത്യ കാഴ്ചപ്പാടോടെ ഇന്ത്യയെ പരിവര്‍ത്തനപ്പെടുത്താനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നതെന്ന് ഗൂഗിള്‍ സി.ഇ.ഒ. സുന്ദര്‍ പിച്ചൈ പറഞ്ഞു. ഇന്ത്യയില്‍ നിക്ഷേപിക്കുന്നകാര്യം പരിഗണിക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടെന്നും അതേക്കുറിച്ച് ആലോചിക്കുകയാണെന്നും പിച്ചൈ പറഞ്ഞു.

യു.എസ്. ആസ്ഥാനമായുള്ള കമ്പനികളുടെ സി.ഇ.ഒ.മാരുമായി ലോട്ടെ ന്യൂയോര്‍ക്ക് പാലസ് ഹോട്ടലില്‍ ഞായറാഴ്ചയായിരുന്നു മോദിയുടെ കൂടിക്കാഴ്ച ഉണ്ടായിരുന്നത്. ഗൂഗിള്‍, എന്‍വിഡിയ സി.ഇ.ഒ.മാരെ കൂടാതെ, അഡോബി, അക്‌സെഞ്ചര്‍, എച്ച്.പി., ഐ.ബി.എം., മൊഡേര്‍ന തുടങ്ങിയവയുടെ സി.ഇ.ഒ.മാരും പങ്കെടുത്തു.

Top