ദുബായ് : പുത്തൻ ആകർഷണങ്ങളും അനുഭവങ്ങളും സമ്മാനിക്കുന്ന ഗ്ലോബൽ വില്ലേജിന്റെ ആഘോഷങ്ങൾക്ക് തുടക്കമായി. ആറു മാസം നീണ്ടുനിൽക്കുന്ന ആഘോഷപരിപാടികൾക്കാണ് വിനോദകേന്ദ്രം ബുധനാഴ്ച വൈകീട്ട് ആറുമണിയോടെ തുടക്കമിട്ടത്. ഉദ്ഘാടനദിനംതന്നെ ലോകമെമ്പാടുമുള്ള നിരവധി സന്ദർശകരാണ് ഇവിടേക്കെത്തിയത്.
വിവിധ സംസ്കാരങ്ങൾ, വിനോദ പരിപാടികൾ, ഭക്ഷണം, ഷോപ്പിങ് എന്നിവയുടെ സംഗമവേദിയായാണ് ഗ്ലോബൽ വില്ലേജിനെ വിശേഷിപ്പിക്കുന്നത്. ഡ്രാഗൺ തടാകത്തിലെ ലേസർ പ്രദർശനങ്ങൾ, ത്രീഡി പ്രദർശനങ്ങൾ, വാരാന്ത്യങ്ങളിലെ കരിമരുന്ന് പ്രയോഗങ്ങൾ എന്നിവയെല്ലാം പുതിയ പതിപ്പിന്റെ മാറ്റുകൂട്ടും.
ഔദ്യോഗിക ആപ്പ് അല്ലെങ്കിൽ വെബ്സൈറ്റ് വഴി പ്രവേശന ടിക്കറ്റുകൾ വാങ്ങാം. ആഗോള വിനോദസഞ്ചാര കേന്ദ്രമെന്ന നിലയിൽ എമിറേറ്റിന്റെ സ്ഥാനം ഉയർത്തുന്നതിൽ ഗ്ലോബൽ വില്ലേജ് വലിയ പങ്കാണ് വഹിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് https://www.globalvillage.ae