CMDRF

ശസ്ത്രക്രിയക്കിടെ മുറിവില്‍ കയ്യുറ കൂട്ടിത്തുന്നി; തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ഗുരുതര പിഴവ്

ശസ്ത്രക്രിയക്കിടെ മുറിവില്‍ കയ്യുറ കൂട്ടിത്തുന്നി; തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ഗുരുതര പിഴവ്
ശസ്ത്രക്രിയക്കിടെ മുറിവില്‍ കയ്യുറ കൂട്ടിത്തുന്നി; തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ഗുരുതര പിഴവ്

തിരുവനന്തപുരം: മുതുകിലെ ശസ്ത്രക്രിയയ്ക്കിടെ കയ്യുറ ശരീരത്തില്‍ തുന്നിചേര്‍ത്തതായി പരാതി. തിരുവനന്തപുരം ജനറല്‍ ആശുപത്രിക്ക് എതിരെയാണ് ആരോപണം. നെടുമങ്ങാട് സ്വദേശിയായ ഷിനുവിനാണ് ദുരനുഭവം നേരിട്ടത്. മുതുകിലെ പഴുപ്പ് നീക്കാന്‍ ശനിയാഴ്ചയാണ് തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ഷിനു ശസ്ത്രക്രിയക്ക് എത്തിയത്. പിന്നീട് ഇവിടെ നിന്ന് മടങ്ങി. രണ്ട് ദിവസം കഴിഞ്ഞിട്ടും വേദനയും നീരും മാറാതെ വന്നതോടെ ഭാര്യ കെട്ട് അഴിച്ച് നോക്കിയപ്പോഴാണ് മുറിവില്‍ കൈയ്യുറയും തുന്നിച്ചേര്‍ന്ന് കിടക്കുന്നത് ശ്രദ്ധയില്‍പെട്ടത് .

Top