തമിഴകത്തിന്റെ സൂര്യ നായകനായ ചിത്രമാണ് കങ്കുവ. ഇന്നലെയാണ് കങ്കുവ തിയറ്ററുകളില്‍ എത്തിയത്. കോളിവുഡില്‍ നിന്നുള്ള ചിത്രങ്ങളില്‍ സമീപകാലത്ത് ഏറ്റവും കാത്തിരിപ്പ് ഏറ്റിയ ചിത്രമായതിനാല്‍ ആദ്യ ദിനം കങ്കുവ കാണാന്‍ തിയറ്ററുകളിലേക്ക് ഇരച്ചാണ് കാണികള്‍ എത്തിയത്. എന്നാല്‍ സമ്മിശ്ര പ്രതികരണമാണ് ചിത്രത്തെക്കുറിച്ച് ഉയര്‍ന്നത്. ചിത്രത്തിലെ ശബ്ദ ബാഹുല്യത്തെപ്പറ്റി പ്രേക്ഷകരും നിരൂപകരും വിമര്‍ശനം ഉയര്‍ത്തിയിരുന്നു.
ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ് കെഇ ജ്ഞാനവേല്‍ രാജയും ചിത്രത്തെക്കുറിച്ച് പ്രതികരിച്ചിരിക്കുന്നു. ചെന്നൈയില്‍ മാധ്യമങ്ങളുമായി സംസാരിക്കവെയാണ് കെഇ ജ്ഞാനവേല്‍ രാജ ചിത്രത്തിന് ലഭിച്ച സമിശ്ര പ്രതികരണം സംബന്ധിച്ച് പ്രതികരിച്ചത്.
Also Read:‘വ്യസനസമ്മേതം ബന്ധുമിത്രാദികള്‍’ ചിത്രീകരണം ആരംഭിച്ചു
”പല സിനിമകള്‍ക്കും ആദ്യദിനത്തില്‍ സമ്മിശ്ര പ്രതികരണമാണ് ലഭിക്കാറുള്ളത്. എന്നാല്‍ പിന്നീട് അവയുടെ സ്ഥിതി മാറുകയാണ് ചെയ്യാറ്. കങ്കുവയുടെ കാര്യത്തിലും ഞാന്‍ അങ്ങനെ തന്നെ പ്രതീക്ഷിക്കുന്നു. ചിത്രത്തിന്റെ മൊത്തം ശബ്ദത്തില്‍ പ്രശ്നമുണ്ടെന്ന് ഞങ്ങള്‍ക്ക് പരാതികള്‍ ലഭിച്ചിട്ടുണ്ട്. അത് പരിഹരിക്കാന്‍ ശ്രമിക്കുന്നുണ്ട്’ കെഇ ജ്ഞാനവേല്‍ രാജ പറഞ്ഞു.നവംബര്‍ 15 വൈകീട്ടോ, 16നോ ഇത് പരിഹരിക്കുമെന്ന് ജ്ഞാനവേല്‍ രാജ കൂട്ടിച്ചേര്‍ത്തു.
നാല് ദിവസത്തിനുള്ളില്‍ സൂര്യയുടെ കരിയറിലെ ഏറ്റവും കൂടുതല്‍ വരുമാനം നേടിയ ചിത്രമായി കങ്കുവ മാറുമെന്നും ജ്ഞാനവേല്‍ രാജ കൂട്ടിച്ചേര്‍ത്തു. കങ്കുവ 2 നടക്കും എന്നും ജ്ഞാനവേല്‍ രാജ കൂട്ടിച്ചേര്‍ത്തു. സിരുത്തൈ ശിവയ്ക്ക് അജിത് സാറിനൊപ്പം ഒരു പ്രോജക്റ്റ് ഉണ്ട്. അജിത്തും ശിവയും ഒന്നിക്കുന്ന ചിത്രം 2025 ഏപ്രിലില്‍ ആരംഭിക്കും. അതിന് ശേഷം 2025 അവസാനത്തോടെ ശിവ കങ്കുവ 2ന്റെ ജോലി തുടങ്ങുമെന്നും ജ്ഞാനവേല്‍ രാജ പറഞ്ഞു.