CMDRF

അടിച്ചു കേറി വാ… സ്വന്തമാക്കാം ഈ മികച്ച വയർലെസ് ഇയർബഡ്‍സുകള്‍

ഉത്സവ സീസണായതുകൊണ്ട് തന്നെ മികച്ച ഓഫറുകളുമുണ്ട്. പ്രധാനപ്പെട്ട പ്രീമിയം ഓഫറുകൾ പരിചയപ്പെട്ടുകൊണ്ട് പ്രീമിയം ലെവലിലുള്ള ഇയർബഡ്‌സ് തന്നെ സ്വന്തമാക്കാക്കിയാലോ ?

അടിച്ചു കേറി വാ… സ്വന്തമാക്കാം ഈ മികച്ച വയർലെസ് ഇയർബഡ്‍സുകള്‍
അടിച്ചു കേറി വാ… സ്വന്തമാക്കാം ഈ മികച്ച വയർലെസ് ഇയർബഡ്‍സുകള്‍

ന്നത്തെകാലത്ത് നമ്മുടെ സൗകര്യത്തിന് വേണ്ടിയും, അതേസമയം തന്നെ ഏറെ ഉപകാരപ്രദവുമായ വയർലെസ് ഇയർഫോണുകൾ ഉപയോഗിക്കുന്നവരാണ് നമ്മളിൽ ഏറെയും. ചെറിയ തുക മുടക്കിയാൽ അത്യാവശ്യം സവിശേഷതകളുള്ള ഇയർബഡ്‌സ് സ്വന്തമാക്കാനാകും എന്നതും ഇവയുടെ സവിശേഷത ആണ്. കുറച്ചുകൂടി തുക മുടക്കിയാൽ മികച്ച ശബ്ദാനുഭവവും ലഭിക്കും. ഉത്സവ സീസണായതുകൊണ്ട് തന്നെ മികച്ച ഓഫറുകളുമുണ്ട്. പ്രധാനപ്പെട്ട പ്രീമിയം ഓഫറുകൾ പരിചയപ്പെട്ടുകൊണ്ട് പ്രീമിയം ലെവലിലുള്ള ഇയർബഡ്‌സ് തന്നെ സ്വന്തമാക്കാക്കിയാലോ ?

നത്തിങ് ഇയർ (എ)

വ്യത്യസ്തമായ ഡിസൈൻ മാത്രമല്ല ആകർഷകമായ നിറങ്ങളും ഇതിന്റെ പ്രത്യേകതയാണ്. വില 5,000 രൂപയിൽ താഴെയാണ്. ട്രാൻസ്‌പെരന്റ് കേസ്, ആൻഡ്രോയിഡിലും ഐഒഎസിലും ഉപയോഗിക്കാൻ സാധിക്കും, 42 മണിക്കൂർ ബാറ്ററി ലൈഫ്, ആക്ടീവ് നോയിസ് ക്യാൻസലേഷൻ (എഎൻസി) എന്നിവയാണ് മറ്റ് സവിശേഷതകൾ.

ജെബിഎൽ ലൈവ് ബീം 3

48 മണിക്കൂർ പ്ലേ ബാക്ക്, 1.4 ഇഞ്ച് വരുന്ന ടച്ച് സ്ക്രീൻ ഡിസ്പ്ലെ, നോയിസ് ക്യാൻസലേഷൻ തുടങ്ങി സ്മാർട്ടാണ് ജെബിൽ ലൈവ് ബീം 13,998 രൂപയാണ് ഈ എയർപോഡ്‌സിന്റെ വിപണി വില.

Also Read: ടോയിലറ്റ് സീറ്റിനേക്കാൾ പത്തിരട്ടി ബാക്ടീരിയ ഉള്ളത് സ്മാർട്ട്ഫോണുകളിൽ !

ആപ്പിൾ എയർപോഡ്‌സ് പ്രൊ

അടാർ പ്രീമിയം ലുക്ക്, മികച്ച ഓഡിയോ നിലവാരവും നോയിസ് ക്യാൻസലേഷനുമൊക്കെയാണ് ഇതിന്‍റെ സവിശേഷതകൾ. ഐഫോൺ ഉപയോക്താക്കൾ കൂടുതല്‍ തിരഞ്ഞെടുക്കുന്ന മോഡലും എയർപോഡ്‌സ് പ്രൊ തന്നെയാണ്.13,999 രൂപയാണ് നിലവിൽ ആപ്പിൾ എയർപോഡ്‌സ് പ്രൊയുടെ ഓൺലൈൻ വില.

സാംസങ് ഗ്യാലക്സി ബഡ്‌സ് 2 പ്രൊ

നിലവിൽ ഇതിന്റെ വില 7,999 രൂപയാണ്. ആൻഡ്രോയിഡിലും ഐഒഎസിലും ഇത് ഉപയോഗിക്കാനാകും. പ്രീമിയം ഇയർബഡ്‌സിൽ ലഭിക്കുന്ന എല്ലാ സവിശേഷതകളും ഈ മോഡലിൽ ലഭിക്കുമെന്നതും ഏറെ ശ്രദ്ധേയമാണ്.

Also Read: പടുകൂറ്റന്‍ ഛിന്നഗ്രഹം ഭൂമിക്ക് അരികിലേക്ക്!

വൺ പ്ലസ് ബഡ്‌സ് പ്രൊ 2

വൺ പ്ലസ് ബഡ്സ് പ്രൊ 2 ആൻഡ്രോയിഡിലും ഐഒഎസിലും ഉപയോഗിക്കാനാകുന്നതാണ്. നിലവിൽ 6,599 രൂപയാണ് ഇതിന്റെ വിപണി വില. വൺ പ്ലസ് ഫോണുമായി പെയർ ചെയ്യുമ്പോഴായിരിക്കും മികച്ച അനുഭവം ലഭിക്കുക. 48 ഡെസിബൽ ആക്ടീവ് നോയിസ് ക്യാൻസലേഷൻ, സ്പെഷ്യൽ ഓഡിയോ സപ്പോർട്ട്, ഗൂഗിൾ ഫാസ്റ്റ് പെയറിന്റെ സപ്പോർട്ട് എന്നിവയുമുണ്ട്.

Top