മുംബൈ: ഒരു ഇടവേളക്ക് ശേഷം ബോളിവുഡ് നടൻ സൽമാൻ ഖാനെതിരെ വീണ്ടും വധഭീഷണി. മുംബൈ പോലീസിന്റെ ട്രാഫിക് കണ്‍ട്രോള്‍ റൂമിലേക്കാണ് സന്ദേശമെത്തിയത്. ജീവനോടെ ഇരിക്കണമെന്നുണ്ടെങ്കിൽ ക്ഷേത്രത്തിലെത്തി മാപ്പ് പറയണമെന്നും അല്ലെങ്കിൽ അഞ്ച് കോടി രൂപ നൽകണമെന്നുമായിരുന്നു സന്ദേശം.
ലോറന്‍സ് ബിഷ്ണോയിയുടെ സഹോദരന്റെ പേരിലാണ് ഇത്തവണ സന്ദേശമെത്തിയത്. സൽമാൻ ഖാന് നേരെയുള്ള മൂന്നാമത്തെ വധഭീഷണി സന്ദേശമാണിത്. ബാബാ സിദ്ദിഖിയുടെ മരണത്തിന് ശേഷം സല്‍മാന്‍ ഖാന്റെ സുരക്ഷ പോലീസ് വര്‍ധിപ്പിച്ചിരുന്നു.
Also Read: അലഹബാദ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കി സുപ്രീംകോടതി
അതേസമയം ദിവസങ്ങള്‍ക്ക് മുന്‍പ് രണ്ടു കോടി ആവശ്യപ്പെട്ടുകൊണ്ട് സല്‍മാന്‍ ഖാനും ബാബ സിദ്ദിഖിയുടെ മകന്‍ സീഷാന്‍ സിദ്ദിഖിനും വധഭീഷണി എത്തിയിരുന്നു. വധഭീഷണിയിൽ ഒക്ടോബര്‍ 28ന് നോയിഡയില്‍ നിന്ന് പോലീസ് പ്രതിയെ പിടികൂടിയിരുന്നു. 20 വയസുള്ള ഗുര്‍ഫാന്‍ ഖാന്‍ എന്നറിയപ്പെടുന്ന മുഹമ്മദ് തയ്യബാണ് അന്ന് അറസ്റ്റിലായത്.