CMDRF

ആടുജീവിതം വ്യാജ പതിപ്പ്; അപ്ലോഡ് ചെയ്തത് കാനഡയില്‍ നിന്ന്, മലയാളികളെ കേന്ദ്രീകരിച്ച് അന്വേഷണം

ആടുജീവിതം വ്യാജ പതിപ്പ്; അപ്ലോഡ് ചെയ്തത് കാനഡയില്‍ നിന്ന്, മലയാളികളെ കേന്ദ്രീകരിച്ച് അന്വേഷണം
ആടുജീവിതം വ്യാജ പതിപ്പ്; അപ്ലോഡ് ചെയ്തത് കാനഡയില്‍ നിന്ന്, മലയാളികളെ കേന്ദ്രീകരിച്ച് അന്വേഷണം

ടുജീവിതം വ്യാജ പതിപ്പ് അപ്ലോഡ് ചെയ്തത് കാനഡയില്‍ നിന്ന്. മലയാളികളെ കേന്ദ്രീകരിച്ച് സൈബര്‍സെല്‍ അന്വേഷണം നടത്തുകയാണ്. ഒന്നിലധികം സ്ഥലങ്ങളില്‍ നിന്ന് ചിത്രം പകര്‍ത്തിയതായും സംശയമുണ്ട്. മലയാളികളുടെ വാട്‌സ്ആപ്പ്, ടെലഗ്രാം ഗ്രൂപ്പുകള്‍ സൈബര്‍സെല്ലിന്റെ നിരീക്ഷണത്തിലാണ്.

ആട് ജീവിതം സിനിമയുടെ വ്യാജ പതിപ്പിനെതിരെ സംവിധായകന്‍ ബ്ലസി പരാതി നല്‍കിയിരുന്നു. എറണാകുളം സൈബര്‍ സെല്ലിലാണ് ബ്ലെസി പരാതി നല്‍കിയത്. സമൂഹമാധ്യമങ്ങള്‍ വഴി സിനിമ പ്രചരിപ്പിച്ചവരുടെ സ്‌ക്രീന്‍ ഷോട്ടുകളും കൈമാറി.ഐപിടിവി പ്ലാറ്റ്‌ഫോം വഴി ചിത്രം പ്രചരിക്കുന്നതായും സൂചന ലഭിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം ചിത്രം മൊബൈലില്‍ പകര്‍ത്തിയ ചെങ്ങന്നൂര്‍ സ്വദേശിയെ കസ്റ്റഡിലെടുത്തിരുന്നു. സീരിയല്‍ നടിയുടെ പരാതിയെ തുടര്‍നന്നായിരുന്നു നടപടി.

സമൂഹമാധ്യമങ്ങളിലും വിവിധ വെബ്‌സൈറ്റുകളിലും സിനിമ പ്രചരിപ്പിക്കുന്നത് തടയണമെന്നും സിനിമ അപ്ലോഡ് ചെയ്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും പരാതിയിലുണ്ട്.

Top