CMDRF

ചെറിയ പെരുന്നാളിന് തിയേറ്ററുകള്‍ നിറച്ച് ആടുജീവിതം

ചെറിയ പെരുന്നാളിന് തിയേറ്ററുകള്‍ നിറച്ച് ആടുജീവിതം
ചെറിയ പെരുന്നാളിന് തിയേറ്ററുകള്‍ നിറച്ച് ആടുജീവിതം

ലയാള സിനിമയില്‍ അതിവേഗം 100 കോടി ക്ലബില്‍ ഇടം നേടിയ ചിത്രമാണ് ആടുജീവിതം. പൃഥ്വിരാജ്-ബ്ലെസി കൂട്ടുക്കെട്ടില്‍ ഇറങ്ങിയ ചിത്രം മികച്ച പ്രേഷക പ്രതികരണവുമായാണ് മുന്നോട്ട് പോകുന്നത്. ചെറിയ പെരുന്നാളിന് ചിത്രം ഏകദേശം നാല് കോടിയോളം നേടിയെന്നാണ് സിനിമാ ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ട്. എന്നാല്‍ ഔദ്യോഗിക സ്ഥിരീകരണം ലഭ്യമായിട്ടില്ല.

ആഗോളതലത്തില്‍ ചിത്രം 126 കോടി രൂപയോളം നേടിയെന്നാണ് പുതിയ കളക്ഷന്‍ കണക്കുകള്‍. സഹാറ മരുഭൂമിയില്‍ 2022ല്‍ പെരുന്നാള്‍ ആഘോഷിച്ചതിന്റെ ഓര്‍മ്മകള്‍ സംവിധായകന്‍ ബ്ലെസി കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നു. വിശാലമായ മരുഭൂമിയില്‍ പരവതാനികള്‍ വിരിച്ച് വിഭവങ്ങള്‍ നിരത്തി നോമ്പ് തുറക്കുന്നതും നിസ്‌കരിക്കുന്നതുമൊക്കെ വളരെ സന്തോഷത്തോടുകൂടി ഓര്‍ക്കുകയാണ്. വീണ്ടും മറ്റൊരു ചെറിയ പെരുന്നാള്‍ ആഘോഷിക്കുമ്പോള്‍ ആടുജീവിതം തിയേറ്ററുകളില്‍ നിങ്ങളുടെ ഇടയിലേക്ക് എത്തിയിരിക്കുകയാണ് എന്നാണ് ബ്ലെസി പറയുന്നത്.

ചിത്രത്തിന് സംഗീതം നല്‍കിയത് എ ആര്‍ റഹ്‌മാനും പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്് റസൂല്‍ പൂക്കുട്ടിയുമാണ്. സിനിമയ്ക്ക് എല്ലാ കോണില്‍ നിന്നും മികച്ച പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്.

Top