CMDRF

ആടുജീവിതം അരങ്ങു തകര്‍ക്കുന്ന ഒരു വിസ്മയമായി മാറും: ആന്റോ ആന്റണി എം പി

ആടുജീവിതം അരങ്ങു തകര്‍ക്കുന്ന ഒരു വിസ്മയമായി മാറും: ആന്റോ ആന്റണി എം പി
ആടുജീവിതം അരങ്ങു തകര്‍ക്കുന്ന ഒരു വിസ്മയമായി മാറും: ആന്റോ ആന്റണി എം പി

കാംക്ഷയുടെ കൊടുമുടികള്‍ താണ്ടി ആടുജീവിതം ഇന്ന് തിയേറ്ററുകളിലെത്തുകയാണ്. സിനിമ-സാംസ്‌കാരിക മേഖലയില്‍ നിന്നും നിരവധി പേരാണ് സിനിമയ്ക്ക് ആശംസകളറയിക്കുന്നത്. ആടുജീവിതം അരങ്ങു തകര്‍ക്കുന്ന ഒരു വിസ്മയമായി മാറുമെന്നാണ് ആന്റോ ആന്റണി എം പി തന്റെ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്.

ആന്റോ ആന്റണിയുടെ കുറിപ്പ്:

ബെന്യാമിന്റെ അനുഗ്രഹീത തൂലിക തീര്‍ത്ത ആടുജീവിതം എന്ന നോവല്‍ അതുല്യ സംവിധായകന്‍ ബ്ലെസ്സിയുടെ പ്രതിഭാ വിലാസത്തിന്റെ കയ്യൊപ്പോടെ സിനിമയുടെ അരങ്ങിലേക്ക് പ്രേഷക ഹൃദയങ്ങളെ കീഴടക്കാന്‍ കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ടുകൊണ്ട് കടന്നു വരികയാണ്.

വായിക്കു, ഏവരും വായിക്കു, എന്ന സന്ദേശം കാതുകളില്‍ നിന്നും കാതുകളിലേക്ക് പകര്‍ന്ന അഭൂതപൂര്‍വ്വമായ ഒരു സാഹിത്യ സൃഷ്ടിയായിരുന്നു ബെന്യാമിന്റെ ആടുജീവിതം.

നാം അനുഭവിച്ചറിയാത്ത ജീവിതങ്ങളെല്ലാം നമ്മുക്ക് വെറും കെട്ടുകഥകള്‍ മാത്രമായിരിക്കുമെന്ന് നമ്മെ ഓര്‍മ്മപ്പെടുത്തിയ പുസ്തകം. മലയാളികളുടെ മനസിനെ അത്രമേല്‍ സ്വാധീനിച്ച ആ സാഹിത്യ വിസ്മയം സിനിമയുടെ അഭ്രപാളികളിലേക്ക് ചുവടുമാറ്റം നടത്തുമ്പോള്‍ മുമ്പ് പറഞ്ഞതു പോലെ കാണു, വേഗം കാണു എന്ന സന്ദേശം കാതുകളില്‍ നിന്നും കാതുകളിലേക്ക് കൈമാറ്റം ചെയ്യപ്പെടും എന്നത് തീര്‍ച്ചയാണ്.

പ്രത്യേകിച്ചും മലയാള സിനിമയില്‍ തന്റേതായ പ്രതിഭാ വിലാസം കുറിച്ച ബ്ലെസി എന്ന സംവിധായകനും പൃഥ്വിരാജ് എന്ന അനുഗ്രഹീത നടനും ഒത്തു ചേരുമ്പോള്‍ ആടുജീവിതം അരങ്ങു തകര്‍ക്കുന്ന ഒരു വിസ്മയമായി മാറും എന്നതില്‍ തര്‍ക്കമില്ല. ആടുജീവിതത്തെ അരങ്ങിലെത്തിക്കാന്‍ അധ്വാനിച്ച എല്ലാ അണിയറ പ്രവര്‍ത്തകര്‍ക്കും ഈ അവസരത്തില്‍ ഹൃദയം നിറഞ്ഞ ആശംസകള്‍ നേരുന്നു.

Top