ചെയ്തതെല്ലാം ദൈവത്തിനറിയാം, പണത്തിന് വേണ്ടിയല്ല ഒന്നും: ഈശ്വർ മാൽപെ

ഈശ്വർ മൽപെയുടെയും മനാഫിന്റെയും നടപടികൾ നാടകമാണ്. യുട്യൂബ് ചാനലിനു കാഴ്ചക്കാരെ കൂട്ടുകയാണ് അവരുടെ ലക്ഷ്യമെന്നും അർജുന്റെ കുടുംബം ആരോപിച്ചു.

ചെയ്തതെല്ലാം ദൈവത്തിനറിയാം, പണത്തിന് വേണ്ടിയല്ല ഒന്നും: ഈശ്വർ മാൽപെ
ചെയ്തതെല്ലാം ദൈവത്തിനറിയാം, പണത്തിന് വേണ്ടിയല്ല ഒന്നും: ഈശ്വർ മാൽപെ

ർണാടകയിലെ ഷിരൂരിൽ ഉണ്ടായ വൻ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ കുടുംബത്തിന്റെ ആരോപണങ്ങളോടു പ്രതികരിച്ച് കർണാടകയിലെ മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെ. ഷിരൂരിലെ അപകടത്തിൽ താൻ ചെയ്തത് ദൈവത്തിനറിയാം എന്നും പണത്തിനു വേണ്ടിയല്ല ഇത്തരം സേവനങ്ങൾ ചെയ്യുന്നതെന്നും മൽപെ പറഞ്ഞു.

‘തന്റെ യുട്യൂബിൽനിന്നു കിട്ടുന്ന വരുമാനം ആംബുലൻസ് സർവീസിനാണു കൊടുക്കുന്നത്. ഒരിക്കലും പണത്തിനു വേണ്ടിയല്ല ഇത്തരം സേവനങ്ങൾ നടത്തുന്നത്. വ്യാജ പ്രചാരണമാണ് എനിക്കെതിരെ കേസുണ്ട് എന്നത്. ഷിരൂർ തിരച്ചിൽ വിഷയത്തിൽ താനിനി വിവാദത്തിനില്ല. ഞാൻ ചെയ്തത് എന്തെന്നു ദൈവത്തിനറിയാം, കണ്ടു നിന്നവർക്കും എല്ലാം അറിയാം. ഒരു തരത്തിലും പ്രശസ്തിക്ക് വേണ്ടി ചെയ്തതല്ല അതൊന്നും’’– ഈശ്വർ മൽപെ വ്യക്തമാക്കി.

Also Read: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ തുടർനടപടി മുദ്രവെച്ച കവറിൽ ഹൈക്കോടതിക്ക് കൈമാറി

ആരോപണം ഉന്നയിച്ച്‌ അർജുന്റെ കുടുംബം

ARJUN FAMILY IN PRESS MEET AT HOME

മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ പേരിൽ ലോറിയുടമ മനാഫ് പണപ്പിരിവു നടത്തുകയാണെന്നും കുടുംബത്തിന്റെ വൈകാരികതയെ ചൂഷണം ചെയ്യുകയാണെന്നുമാണ് കുടുംബം ആരോപിച്ചത്. അർജുന്റെ പേരിൽ സമാഹരിക്കുന്ന ഫണ്ടുകൾ തങ്ങൾക്ക് വേണ്ടെന്നും പണപ്പിരിവു നിർത്തിയില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും അവർ മുന്നറിയിപ്പു നൽകി. മരിച്ച അർജുന് 75,000 രൂപ വരെ ശമ്പളമുണ്ടായിരുന്നെന്നാണു പ്രചാരണം നടക്കുന്നത്.

Also Read: വയനാട് പുനരധിവാസത്തിന് മാതൃക ടൗൺഷിപ്പ്: മുഖ്യമന്ത്രി

നാലാമത്തെ മകനായി അർജുന്റെ മകനെ വളർത്തുമെന്ന മനാഫിന്റെ പരാമർശം ഏറെ വേദനിപ്പിച്ചു. ഈശ്വർ മൽപെയുടെയും മനാഫിന്റെയും നടപടികൾ നാടകമാണ്. യുട്യൂബ് ചാനലിനു കാഴ്ചക്കാരെ കൂട്ടുകയാണ് അവരുടെ ലക്ഷ്യമെന്നും അർജുന്റെ കുടുംബം ആരോപിച്ചു.

Top