ട്രിപ്പോളി: ലിബിയയിലെ മിശ്രാത അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണവും യൂറോയും പിടികൂടി. 100 കിലോ സ്വര്‍ണവും 1.5 ദശലക്ഷം യൂറോയുമാണ് പിടികൂടിയത്. സ്വര്‍ണക്കട്ടികള്‍ കണ്ടെത്തിയത് മൂന്ന് സ്യൂട്ട്‌കേസുകളിലായാണ്. ഒരു സ്യൂട്ട് കേസില്‍ പണവും കണ്ടെത്തി.
മിശ്രാതയില്‍ നിന്ന് തുര്‍ക്കിയിലേക്ക് പോവുന്ന വിമാനത്തിന്റെ സുരക്ഷാ പരിശോധനക്കിടെയാണ് സ്വര്‍ണം പിടികൂടിയത്. സ്യൂട്ട്‌കേസ് ഉടമകളെ അറസ്റ്റ് ചെയ്‌തെന്ന് അധികൃതര്‍ അറിയിച്ചു. എവിടെ നിന്ന് എവിടേക്ക് ആര്‍ക്കു വേണ്ടി സ്വര്‍ണവും പണവും കടത്തി എന്നതില്‍ അന്വേഷണം നടക്കുകയാണെന്ന് അധികൃതര്‍ പറഞ്ഞു.